എന്റെ സ്വപ്നങ്ങളും മോഹവും
ടാ.. നീ അരുണിമേച്ചിയുടെ അടുത്ത് പിന്നേം പോയോ?
ഗോപനായിരുന്നു അത്.
ഞാന്‍ പോയതൊന്നുമല്ല.. എന്‍റെ കൂടെ ഇങ്ങോട്ട് വന്നതാ.
പുറകെ ഒലുപ്പിച്ചു നടക്കുന്ന കാമുകിയെ മൈന്റൂടെ ചെയ്യാത്ത മാസ്സ് ഹീറോയെപ്പോലെ ഞാൻ പറഞ്ഞു.
സത്യം അറിഞ്ഞാൽ ഇവന്മാര് പിന്നെ ചോദ്യമായി.. പറച്ചിലായി.. ഇതിപ്പോ അല്‍പ്പം വെയിറ്റുമാവും.
എന്നിട്ടെങ്ങനെ ഉണ്ടാള് ?
തെല്ലൊരു അസൂയയോടാണ് അവനത് ചോദിച്ചത്.
എങ്ങനെ ഉണ്ടാവാൻ അതും ഒരു പെണ്ണാ.. അല്ലാതെ ചക്കക്കൂട്ടാൻ ഒന്നുമല്ല.. തിന്നിട്ടു ഉപ്പുണ്ടോന്നു പറയാൻ. പിന്നെ നാവിനു ബെല്ലും ബ്രേക്കും ഇല്ലാത്ത ഇവന്‍ ചോദിച്ചതല്ലേ. ഏതായാലും ‘ചരക്ക് കൊള്ളാരുന്നോ ’ എന്നോ മറ്റോ ചോദിക്കാഞ്ഞത് ഭാഗ്യം.
പണച്ചാക്കാന്നു തോന്നുന്നു, എത്ര രൂപയാ കാന്റീനിൽ തന്നെ പൊട്ടിക്കുന്നെ, കഴിഞ്ഞമാസം മൊത്തം എനിക്കു തന്നെ എന്തൊക്കെയാ വാങ്ങിത്തന്നെ..
ഗോപൻ ആത്മഗതം പോലെ തുടർന്നു.
എന്നാലും മീട്രോൾ ഒന്നും വാങ്ങി തന്നുകാണില്ല.
മുട്ട പപ്സും മീട്രോളും കിട്ടിയപ്പോൾ ആ ചേച്ചിക്ക് എന്നോട് എന്തോ ഒരു പ്രത്യേക അടുപ്പമുണ്ടെന്ന് ഞാൻ കരുതിയിരുന്നു.
ഇതിപ്പോ എല്ലാ തെണ്ടികൾക്കും കിട്ടീന്നറിഞ്ഞപ്പോൾ ഉണ്ടായ ഒരു കൊതിക്കൊറുവ്, അതായിരുന്നു എന്നെ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ അവൻ എന്റെ ചോദ്യം മൈന്റ് കൂടെ ചെയ്തില്ല.