എന്റെ സ്വപ്നങ്ങളും മോഹവും
നിനക്കത്ര പോസാണേ ഞാന്‍ പോയേക്കാം. താഴെ വീഴാതെയങ്ങ് പോയാല്‍ മതി. അല്ലെവേണ്ട.. ഞാനും കൂടെ വരാം.
ഞാൻ വീണ്ടും ആടിയാടി നിൽക്കുന്നത് കണ്ടിട്ടാവും അവൾ മനസ് മാറ്റിയത്.
ഇനി ഞാന്‍ എത്ര പറഞ്ഞിട്ടും പോകില്ലെന്ന് തോന്നിയപ്പോള്‍ ഞാനും അത് അവസാനം സമ്മതിച്ചു.
വാതില്‍ക്കല്‍ എന്നെ കണ്ടപ്പോള്‍ത്തന്നെ ആശ ടീച്ചര്‍ കയറാന്‍ കൈകാണിച്ചു. പുള്ളിക്കാരി അങ്ങനാ.. നമ്മൾ ഇച്ചിരി താമസിച്ചാലൊന്നും സീനാക്കില്ല. ഞാന്‍ അകത്തോട്ടു കയറിയപ്പോള്‍ ടീച്ചര്‍ ഉടനെ പുറത്തേക്ക് ചൂണ്ടിക്കാട്ടി എന്നോട് ചോദിച്ചു.
ആരാ ശ്രീഹരി അത്?
നിന്റെ ചേച്ചിയാണോ?
തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കിനിന്ന് സ്വപ്നം കാണുന്ന അരുണിമേച്ചിയേയാണ് ഞാൻ കാണുന്നത്. അപ്പോഴേക്കും ക്ലാസ്സ് മൊത്തം വാതിലിലേക്ക് എത്തിവലിഞ്ഞു നോക്കുന്നുണ്ടാരുന്നു.
അല്ല.. ഫ്രണ്ടാ..
അരുണിമേച്ചി ആയിരുന്നു ആ മറുപടി പറഞ്ഞത്. അവളുടെ മറുപടി കേട്ടപ്പോള്‍ ക്ലാസിലൊരു കൂട്ടച്ചിരി പടര്‍ന്നു.
ഹാ.. നീ ആരുന്നോ, എന്താടോ ക്ലാസ്സ് ഇല്ലേ ?
എന്ന് ചോദിച്ചു ആശടീച്ചര്‍ ചേച്ചിയുടെ അടുത്തേക്ക് നടന്നു, ഇവിടെ മാത്രമല്ല നമുക്കങ്ങു പ്ലസ്‌ടൂലുമുണ്ട് പിടി എന്ന ഭാവത്തില്‍ ഞാന്‍ എന്‍റെ സീറ്റില്‍പ്പോയിരുന്നു. അല്ലപിന്നെ, അത്ര കാണാൻ കൊള്ളാവുന്ന ഫ്രണ്ടുള്ള ഞാൻ അൽപ്പം ജാഡ ഇടണ്ടേ !!