എന്റെ സ്വപ്നങ്ങളും മോഹവും
“ഹ്മ്മ്, എന്നെ ഇങ്ങനെ കൊല്ലാതെ എന്റെ അച്ചൂ..” അപ്പൊഴേക്കും ഭദ്രന്‍ ഏറെക്കുറെ ശാന്തനായിരുന്നു.
ആ സോഫയില്‍ അവന്റെ മടിയിൽ അവനഭിമുഖമായി രണ്ടു കാലും അപ്പുറവും ഇപ്പുറവുമിട്ട് മുട്ട്കുത്തി അവന്‍റെ മടിയില്‍ ഇരുന്നു.
“ഏട്ടാ….ഇത് നോക്കിക്കേ,”
“”എന്താടി?””
“ഞാൻ ഒരു കാര്യം ചെയ്യാ.. വഴക്ക് പറയരുത്.. പറയോ?”
“നീ കാര്യം പറ..”
“ഞാൻ ഈ കൊമ്പ് താക്കട്ടെ? താടി ഒന്ന് വെട്ടി ഒതുക്കിവെച്ചാ സ്റ്റയിലാകും.. ഇത് ചുമ്മാ കാടന്മാരെപ്പോലെ.”
താടിയിലും മീശയിലും തഴുകി അവള്‍ ചോദിച്ചു.
“എന്റെ മീശയിൽതൊട്ടുള്ള കളിവേണ്ട കേട്ടല്ലോ” അവന്‍ ചൂടായി.
“കാടൻ, തനി കാടൻ. എനിക്ക് വേണ്ടി ഒരുവട്ടം ഒന്ന് ചെയ്യോ?”
“ഇല്ല.. ഇല്ലന്ന് നിനക്ക് അറിഞ്ഞൂടെ ? പിന്നെന്തിനാ ഇങ്ങനെ ചോദിക്കുന്നെ?”
“ഓക്കേ.. എന്നാ അതുവേണ്ട.. നാളെ എന്റകൂടെ അമ്പലത്തിൽ വരുമൊ? അന്ന് ഞാൻ വാങ്ങിത്തന്ന ആ ഷർട്ട് ഇട്ടോണ്ട്?”
“പറ്റില്ല, എനിക്ക് അമ്പലവും പള്ളിയും ഒന്നുമില്ലാന്ന് നിനക്കറിയില്ലേ? പിന്നെ ഷർട്ട്.. അത് അന്നേ തിരിച്ചു കൊടുക്കാൻ ഞാൻ പറഞ്ഞതല്ലേ?”
“എന്ത് മനുഷ്യനാ.. എന്റെ ചെറിയ ഒരാഗ്രഹം പോലും സാധിച്ചു തരില്ലേ? പിന്നെ ഞാൻ….. ”
വിഷമം വക്കോളമെത്തി
“Ok.. അമ്പലത്തിൽ വേണേൽ കൊണ്ടാക്കാം, ബാക്കി നീ മറന്നേരെ.”