എന്റെ സ്വപ്നങ്ങളും മോഹവും
അവൾ ഭദ്രനെ കെട്ടിപ്പിടിച്ചു കരഞ്ഞു
“ഭദ്രേട്ടൻ ഇപ്പൊ വേറേയൊന്നും ഓർക്കണ്ട ഞങ്ങളെ ഓർത്താൽ മതി ഞങ്ങളെ മാത്രം.”
“എനിക്ക് നീ ഒരു ഉമ്മ തരുമോ”
ഭദ്രന്‍ ദയനീയമായി ചോദിച്ചു
അവൾ പതിയെ അവന്റെ മാറില്‍നിന്നു തല ഉയര്‍ത്തി അവളുടെ ചുണ്ട് അവനിലേക്കടുപ്പിച്ചു.
“ചുണ്ടിൽ വേണ്ട.. കവിളിൽ മതി..
നീ ആദ്യമായി തന്നപോലെ. ”
അവൾ അവന്റെ കവിളിൽ ചൂണ്ടമർത്തി
“അല്ല ഇതല്ല.. അന്ന് ചെയ്തപോലെ ചെയ്യ്..”
അവൾ വീണ്ടും നാക്ക്‌കൊണ്ട് താടി വകഞ്ഞു മാറ്റി പല്ല്കൊണ്ട് ഒരു ചെറുകടി കൊടുത്തിട്ട് ചുണ്ടമർത്തി.
അവളുടെ നാവിന്റെ തണുപ്പും പല്ല് കൊണ്ടുള്ള വേദനയും ചുണ്ടിന്റെ സുഖവും ഭദ്രനെ മത്തുപിടിപ്പിച്ചു,
അവന്റെയുള്ളിൽ മിന്നിയ മിന്നൽ അവന്റെ ആത്മാവിനെ തൊട്ടുണർത്തി.
ലോകത്തിൽ ഒരു വികാരവും ഇതിന് മുന്നിൽ വലുതല്ലെന്ന് അവൻ വീണ്ടും തിരിച്ചറിഞ്ഞു. അപ്പോഴേക്കും അവൾ അവന്റെ ചുണ്ടുകൾ കവർന്നിരുന്നു.
മൂന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ ഭദ്രൻ ഇതുപോലെ തകർന്ന് അവൾ കണ്ടിട്ടില്ല, ഇത്രനാളും അവന്റെ ഇങ്കിതത്തിനനുസരിച്ചു അവൾ തന്റെ ശരീരം വിട്ട്കൊടുക്കുകയായിരുന്നു.
ആദ്യമായി ആര്യ അങ്ങോട്ട് ഒരു ചുവടെടുത്തതായിരുന്നു ചുണ്ടോട് ചുണ്ടുള്ള ആ അധരപാനം. അത്രയും നേരം മദംപൊട്ടിയ കൊമ്പനെ അവൾ അവളുടെ ചുണ്ടുകൾക്കിടയിൽ പൂട്ടിയിട്ടു.