എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – “എന്തിനാ പെണ്ണെ നീ ഞങ്ങളെ ഇത്രയും സ്നേഹിക്കുന്നത്? നിന്റെ ഹരി ഇനി വരുമോ? ഇല്ലാ. അവനും വിഷ്‌ണുമൊക്കെ എന്നേ ഇല്ലാണ്ടായി. പിന്നെ ബാക്കിയായത് ഈ ഭ്രാന്തൻ ഭദ്രനാ. എന്റെ ചെവിക്കുള്ളിൽ എനിക്കായി മുഴങ്ങുന്ന ചങ്ങല ഞാൻ ഇപ്പൊ കേൾക്കുന്നുണ്ട്. ”
“ഭദ്രേട്ടാ…..എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ. ഞാൻ എന്റെ ഈ ഭദ്രേട്ടനെ ആർക്കും വിട്ടുകൊടുക്കില്ല. ആര്‍ക്കും”
“ഇനി എന്നേലും അവന്‍, ഹരി വന്നാൽ നീ അവനെ ചേർത്തു പിടിച്ചോണം..വിട്ടുകളയരുത്. ഞാൻ ഞാൻ ഹരിയല്ല വിഷ്ണുവുമല്ല ഞാൻ അവരുടെയൊക്കെ വേദനയല്ല.. ഭ്രാന്ത്!! അത് മാത്രം…
എനിക്കിനിയും പറ്റുമെന്ന് തോന്നുന്നില്ല. നീയും ഈ വീരനും എന്നെ ഇത്രനാൾ ഇടയാതെ പിടിച്ചുവെച്ചു . ഇനി എനിക്ക് എത്ര നാൾ ഈ സുഖമുള്ള ബന്ധനത്തിൽ കഴിയാൻ പറ്റുമെന്നറിയില്ല. നീ പറഞ്ഞത് ശെരിയാ.. അവൾ ഇന്നെന്നെ വിളിച്ചിരുന്നു, ഞാൻ ഉപേക്ഷിച്ച, എന്റെ പ്രതികാരം വീണ്ടും എന്റെ മുന്നിൽ നിഴലിക്കുന്നു.
കൊല്ലണം.. അവളേയുമെനിക്ക്.. ഹ്മ്മ്.. എന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം ച്ചെ……”
ഭദ്രന്റെ ശബ്ദം ഒരു ഭ്രാന്തിന്റെ അലര്‍ച്ച പോലെ മുഴങ്ങികേട്ടു.
“ഭദ്രേട്ടാ……”
“ഭദ്രേട്ടാ.. ഏട്ടാ… ഇവിടെ നോക്ക് എന്റെ മുഖത്തുനോക്ക്.. നമ്മുടെ ഈ വീരന്റെ മുഖത്തുനോക്ക്.. ഞങ്ങൾക്ക് വേണ്ടി ആ പ്രതികാരം മാറ്റിവെച്ചൂടെ? ഏട്ടാ ഇങ്ങുവാ ”