എന്റെ സുഖം ഇവളിലാ
ദേവൂ…. ഓഫീസില് പത്തരയ്ക്ക് എത്തിയാമതി, ഇപ്പൊ ആറരയായിട്ടേ ഉള്ളു..
ലോട്ട് ഓഫ് ടൈം ലെഫ്റ്റ് ടു ലവ് ആൻഡ് മേക്ക് ലവ്
അവസാനം കണ്ണിലേക്ക് നോക്കി റോമാന്റിക്ക് ആയി ഇംഗ്ലീഷിൽ പറഞ്ഞ വരിയിൽ ദേവു വീഴുമെന്ന് കരുതിയ ഞാൻ മണ്ടൻ
ആദ്യത്തെ ദിവസല്ലേ, കുറച്ച് നേരത്തെ ഇറങ്ങിക്കോ.. ലവ് മേക്കിങ് ഒക്കെ പിന്നെ.. എന്ന് ദേവു പറഞ്ഞതോടെ എന്റെ മുഖത്ത് സങ്കടം നിറഞ്ഞു .
നല്ല കുട്ടിയായിട്ട് ഓഫീസിൽ പോയി വന്നാ…ൽ..
വന്നാൽ?
എന്റെ താടി പിടിച്ച് കുലുക്കിക്കൊണ്ട് ദേവു പകുതി പറഞ്ഞ് നിർത്തിയപ്പോൾ ബാക്കി കേൾക്കാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു.
വെൻ മൂൺ ടേക്ക്സ് പ്ലേസ് ഇൻ ദി സ്‌കൈ.. വീ വിൽ ഗോ ഓൺ എ ജേർണി, യൂ ആൻഡ് ഐ… ടു എ ഫാർ ഡിസ്റ്റന്റ് ലാൻഡ്, വേർ അവർ ഡ്രീംസ് വേർ പ്ലാൻഡ്. ഇൻ ദി ക്ലവ്ഡ്സ് അപ്പ് അബവ്, വീ വിൽ മേക്ക് ലവ്. യെസ് വീ വിൽ മേക്ക് ലവ്!!!
നേരത്തെ ഞാൻ ഇംഗ്ലീഷിൽ അടിച്ച ഡയലോഗിനുള്ള മറുപടി, അതേപോലെ റൊമാന്റിക്ക് ആയി ദേവു പറഞ്ഞപ്പോൾ സലിംകുമാർ പറഞ്ഞപ്പോലെ ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് എന്ന് തോന്നിപ്പോയി..
ദേവൂന്റെ ഇംഗ്ലീഷിലുള്ള ഡയലോഗ് കേട്ട് ഒന്ന് ഞെട്ടിയെങ്കിലും ഞാൻ മറുപടി കൊടുത്തു
ഓ….മേഘങ്ങൾക്കിടയിലൊന്നും പോവണ്ട, ദേ ഇവിടെ ഈ മുറിയിൽ വെച്ച് മതി… മുഖം ചുളിച്ചുകൊണ്ട് മുഖത്തേക്ക് നോക്കാതെയാണ് ഞാനത് പറഞ്ഞത്…