എന്റെ സുഖം ഇവളിലാ
എടാ നാറീ വെറുതേ ഓരോന്നും ഒപ്പിക്കല്ലേ.. ആ സാധനത്തിന്റെ വായിലിരിക്കുന്നത് കേൾക്കാൻ വയ്യ..
ഹി ഹീ.. നീയൊരു കാര്യം ചെയ്യ്, അവളെയും കെട്ടി ഇങ്ങോട്ട് വാ.. നമ്മക്ക് എല്ലാർക്കും കൂടെ ഇവിടെ അങ്ങോട്ട് സെറ്റിൽ ചെയ്യാടാ..
ഹാ..മിക്കവാറും അത് വേണ്ടി വരും.
അവൻ പതിയെ പറഞ്ഞു.
ഒരു നിമിഷം ഞങ്ങള് രണ്ടുപേരും മൗനം പാലിച്ചു. പരസ്പരം ഒന്നും പറയാൻ ഇല്ലാത്തത് പോലെ…
എന്നിട്ട്.. പറാ… നാട്ടില് എന്തൊക്കെയുണ്ട് വിശേഷം?
എന്തോന്ന് വിശേഷം .. ങാ.. എന്നാ കേട്ടോ.. നാട്ടിലെ വിശേഷമെന്ന് വെച്ചാ പഴയ പോലെ ഒന്നുമല്ല ഫുൾ മാറീല്ലെ.. ഇപ്പോ ബസ്സും കാറും ഒന്നുമില്ല, എല്ലാരും പഴയകാലത്തെപ്പോലെ കാളവണ്ടിയിലും കുതിരവണ്ടിയിലും ഒക്കെയാണ് യാത്ര, അതോടെ പെട്രോളിന്റെ വില കുത്തനെ ഇടിഞ്ഞു.. അതുപോലെ…
ഡേയ്..ഡേയ്.. വളിപ്പടിക്കല്ലേ !!
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു
അല്ലാതെ ഞാനെന്ത് പറയാനാ…. ഇന്നലെ അങ്ങോട്ട് പോയിട്ടേ ഉള്ളു, അപ്പോഴേക്കും അവന് നാട്ടിലെ വിശേഷം അറിയണം…വർഷങ്ങളായിട്ട് നാട്ടിലേക്ക് വരാത്ത പ്രവാസിയല്ലേ..
ഓ…
ഹാ..നീയെന്താ കുളിച്ചിട്ട് നനഞ്ഞ തോർത്തും ഉടുത്ത് നിൽക്കുന്നെ.. വേഗം ഡ്രസ്സ് ഇട്, പോവണ്ടേ..
പെട്ടെന്ന് മുറിയിലേക്ക് കയറിവന്ന ദേവു ഞാൻ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിക്കാതെ പറഞ്ഞു..