എന്റെ സുഖം ഇവളിലാ
ഫോൺ എടുത്ത് റോഷനെ തിരിച്ച് വിളിച്ചു… രണ്ട് റിംഗ് അടിച്ചപ്പോഴേക്കും അവൻ എടുത്തു…
ഹലോ…
ഹലോ. ഞാൻ റോഷൻ. അറിയോ സാറേ…
ഫോൺ എടുത്തപാടെ റോഷൻ ചോദിച്ചു..
എന്താ മൈരേ.. രാവിലെ തന്നെ വിളിച്ച് കൊണ പറയുന്നേ..
അല്ല. . ഫോൺ വിളിച്ചിട്ടൊന്നും എടുക്കാത്തത് കണ്ടപ്പോ ഞാൻ കരുതി നീ ബാംഗ്ലൂരെ കാറ്റടിച്ചപ്പോഴേക്കും നമ്മളെ ഒക്കെ മറന്നെന്ന് !!
ഫ!! മൈരേ…. ഇന്നലെ രാത്രി പിന്നെ ഞാൻ വിളിച്ചത് നിന്റെ തന്ത രാഘവനെ ആണല്ലോ.
ഓ സമാധാനായി… രാവിലെ തന്നെ തന്തയ്ക്ക് വിളി കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം !!
റോഷൻ ഇളിച്ചുകൊണ്ട് പറഞ്ഞു…
എന്താടാ.. രാവിലെ തന്നെ തന്തയ്ക്ക് വിളി കേൾക്കാൻ വിളിച്ചതാണോ?
ഏയ്.. നീ ഇല്ലാത്തത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാനില്ലാത്തത് പോലെ. അപ്പോ ഒന്ന് വിളിച്ച് നോക്കാമെന്ന് കരുതി.
റോഷൻ അല്പം വിഷമത്തോടെ പറഞ്ഞത് കേട്ടപ്പോൾ എനിക്കും വല്ലാതെ വിഷമമായി. നാറി രാവിലെ തന്നെ മനുഷ്യനെ വിളിച്ച് സെന്റിയാക്കി…
പോട്ടെ.. മൈരേ… ഞാനില്ലെങ്കിലും നിന്റെ പെണ്ണ് അവിടെ ഇല്ലേ, അവളെയും കൂട്ടി കറങ്ങിക്കൂടെ ?
അവന്റെ മൂഡ് ഒന്ന് മാറ്റാൻവേണ്ടി ഞാൻ പറഞ്ഞു നോക്കി.
ഓ.. അവൾടെ കൂടെ ഒക്കെ എത്രേന്ന് വെച്ചാ കറങ്ങാ .. ബോർ അടിക്കൂല്ലെ!!
അത് ശെരിയാ….ഞാൻ അവള് വിളിക്കുമ്പോ ഇത് അതുപോലെ പറയണുണ്ട്..