എന്റെ സുഖം ഇവളിലാ
എന്തായാലും ദേവൂന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് ശരിക്കും മനസ്സിലാവും, അത് പതിയെ മാറിക്കോളും എന്നുറപ്പാണ്…
ദേവൂന്റെ ഈ അൺഈസി ഫീലിംഗ് ഒക്കെ താനേ മാറിക്കോളും. തത്കാലം ഈ മുറിക്ക് വെളിയിൽ വെച്ച് റൊമാൻസും കാണിച്ച് ചെല്ലരുത് എന്നല്ലേ ഉള്ളു, ഹാ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം….
ബാത്ത്റൂമിൽ കയറി പല്ലും തേച്ച് ഒരു കുളിയും പാസാക്കിയിട്ടാണ് ഞാൻ ഇറങ്ങിയത്. കുളിച്ച് നനഞ്ഞ തോർത്തും ചുറ്റി ഇറങ്ങിയിട്ട് നേരെ കണ്ണാടിക്ക് മുന്നിൽ പോയിനിന്ന് ഒന്ന് സ്വയം സൗന്ദര്യം ആസ്വദിച്ചു….
“ഹാ തരക്കേടില്ലാത്ത ലുക്കുണ്ട്, ഒന്നൂടെ തടിച്ചാ സെറ്റ് ആണ്”
എന്ന് ഞാൻ ഓർത്തു….
നാട്ടിലായിരുന്നപ്പോൾ റോഷൻ സ്ഥിരം പറയുമായിരുന്നു അവന്റെ കൂടെ ജിമ്മിൽ പോവാൻ, അന്നൊന്നും ബോഡി സെറ്റ് ആക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഇപ്പോ തോന്നുന്നു ഒന്ന് ബോഡി ഒക്കെ റെഡിയാക്കണമെന്ന്, ഒന്നുമില്ലെങ്കിൽ ദേവൂന്റെ കൂടെ പിടിച്ച് നിൽക്കണ്ടേ.
കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും ശരീരത്തിന്റെ അവസ്ഥ നോക്കി മനസ്സിൽ അങ്ങനെ ഓരോന്നും കണക്ക് കൂട്ടുമ്പോഴാണ് മേശപ്പുറത്ത് കിടക്കുന്ന ഫോണിൽ നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നിക്കളിക്കുന്നത് ശ്രദ്ധയിൽ പെട്ടത്, എടുത്ത് നോക്കിയപ്പോൾ അതാ റോഷന്റെ രണ്ട് മിസ്സ്ഡ്കോൾസ് കിടക്കുന്നു…