എന്റെ സുഖം ഇവളിലാ
ഇല്ല… ഇയാള് പൊയ്ക്കോ, ഞങ്ങളിവിടെ നിന്നോളാ..
ദേവു ഒരു ഒഴുക്കൻ മട്ടിൽ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങളൊന്നുമില്ല.. അമ്മൂസിനെ ഞാൻ കൊണ്ടോവും
ആ കൊണ്ടു പൊയ്ക്കോ. പക്ഷെ ഞങ്ങള് രണ്ടാളും ഇന്ന് എങ്ങോട്ടും വരില്ല
ദേവു എന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു, ആ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞ് കിടക്കുന്നത് ഞാൻ കണ്ടു.
ഞാൻ പെട്ടെന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച് പോയി, അല്ല ഇവിടെ ഞാനും അമ്മുവും പോയാൽ ആരാ ഇപ്പോ ദേവൂന്റെ കൂടെ വേറൊരാൾ? ഇനി വിമല ആന്റി എങ്ങാനും വന്നോ? ഏയ് ഉണ്ടെങ്കിൽ കാണാലോ, അപ്പൊ പിന്നെ ആരാ ?.
അങ്ങനെ നോക്കണ്ട.. ഇപ്പൊ നോക്കിയാ കാണാൻ പറ്റുന്ന ആളല്ല എന്റെ കൂടെ ഉള്ളത്…
എന്നും പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് ദേവു വയറ്റിൽ തൊട്ട് കാണിച്ചു.
അക്ഷരാർത്ഥത്തിൽ ഒരു നിമിഷത്തേക്ക് ഞാൻ സ്റ്റക്കായി പോയി. കല്യാണം കഴിഞ്ഞ ശേഷമുള്ള ഞങ്ങളുടെ തുടർച്ചയായ പരിശ്രമം ഫലം കണ്ടോ? ഞാനൊരു അച്ഛനാവാൻ പോവുകയാണോ? എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല, ഞാൻ ഒന്നൂടെ ദേവൂനെ നോക്കി സംശയത്തോടെ “സത്യമാണോ” എന്ന് കണ്ണുകൊണ്ട് ചോദിച്ചപ്പോൾ ദേവു കയ്യിൽ ഒളിപ്പിച്ച് വച്ചിരുന്ന പ്രെഗ്നൻസി കിറ്റ് എനിക്ക് നേരെ കാണിച്ചു, അതിൽ രണ്ട് വര തെളിഞ്ഞ് കണ്ടതും എന്റെ സകല കിളിയും പോയ അവസ്ഥയായി. ( തുടരും )