എന്റെ സുഖം ഇവളിലാ
ദേ…വൂ..സേ…
പണ്ട് സിനിമയിൽ പ്രേംകുമാർ അമ്മാവാ എന്ന് വിളിക്കുന്ന അതേ ഈണത്തിൽ വിളിച്ചോണ്ട് ഞാൻ അകത്തേക്ക് കയറിയപ്പോൾ ഫോണിൽ നിന്നും കണ്ണെടുത്ത് ദേവു എന്നെയൊന്ന് തുറിച്ച് നോക്കി.
എന്റെ ദേവൂട്ടി നല്ല കലിപ്പിലാന്ന് പറയണ കേട്ട്, എന്ത് പറ്റി?
എന്നും ചോദിച്ചുകൊണ്ട് ഞാൻ അടുത്തേക്ക് ചെന്നതും എന്നെ ഗൗരവത്തിൽ നോക്കിയിരുന്ന ദേവു അറിയാതെ ചിരിച്ചുപ്പോയി, ആ ചിരി ഞാൻ കാണാതിരിക്കാൻ കക്ഷി കടിച്ചമർത്തി പിടിച്ചെങ്കിലും ഞാൻ വ്യക്തമായി കണ്ടു. അതോടെ സംഭവം അമ്മേം മോളും കൂടി എന്നെ കളിപ്പിക്കാനുള്ള പ്ലാൻ ആണെന്ന് എനിക്ക് ബോധ്യമായി.
അപ്പൊ എന്നോട് പിണങ്ങിയ ആൾക്കാരൊന്നും എന്റെ കൂടെ ഡിന്നർ ഔട്ടിങ്ങിന് വരുന്നില്ലല്ലോ?
അതിന് മറുപടി ഒന്നും തരാതെ ദേവു മുഖം കുനിച്ച് ഫോണിലേക്ക് തന്നെ നോക്കിയിരുന്നു.
എന്നാ ശരി…. ഞാൻ അമ്മുനെ കൂട്ടി പോവാ ട്ടോ
അതും ദേവു മൈൻഡ് ചെയ്തില്ല, അങ്ങനെ ഫോണും തോണ്ടി അതിലേക്ക് കണ്ണുംനട്ട് ഇരുന്നു.
ഹലോ .. ഞാനും അമ്മുവും കൂടി ഔട്ടിങ് പോവന്ന്… ദേവു വരുന്നില്ലല്ലോ?
ഞാൻ കട്ടിലിൽ ദേവൂന്റെ അടുത്തേക്ക് കയറി ഇരുന്ന് കുറച്ചുറക്കെ ചോദിച്ചപ്പോൾ ദേവു ഫോണിൽനിന്നും കണ്ണെടുത്ത് എന്നെ തുറിച്ചുനോക്കി.
ഇല്ലല്ലോ?
ഞാൻ വീണ്ടും ചോദ്യരൂപത്തിൽ ദേവൂനെ നോക്കി.