എന്റെ സുഖം ഇവളിലാ
റോഷൻ നിത്യവും വിളിക്കും. ചിത്ര പിന്നെ രാത്രിയായാൽ ദേവൂന്റെ ഫോണിൽ ഒരു വീഡിയോകോൾ ചെയ്യല് ഇപ്പോ പതിവായിട്ടുണ്ട്, അവളും ദേവുവും അമ്മുവും ഓരോ കത്തിയും അടിച്ച് ഇരിക്കുന്നത് കാണാം.
അങ്ങനെയൊക്കെയാണ് ഇപ്പോ ലൈഫ് മുന്നോട്ട് പോവുന്നത്. ഞങ്ങള് ബാംഗ്ലൂര് എത്തിയിട്ട് ഇന്നേക്ക് മൂന്ന് മാസം തികയുകയാണ്. ഈ മൂന്ന് മാസം കൊണ്ട് തന്നെ ഞങ്ങൾ ഈ നഗരവും പുതിയ ജീവിതവുമായി ഇഴകിച്ചേർന്ന് കഴിഞ്ഞു.
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഞാൻ എന്റെ ദേവൂസിന്റെ കഴുത്തിൽ താലി ചാർത്തിയിട്ട് മൂന്ന് മാസം തികയുന്ന ദിവസം കൂടിയാണ് ഇന്ന് .
ഇപ്പോ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി അത് ആഘോഷിക്കലാണ് ഞങ്ങളുടെ ഒരു ലൈഫ് സ്റ്റൈൽ. അതുകൊണ്ട് ഇന്ന് എന്റെയും ദേവൂന്റെയും കല്യാണത്തിന്റെ തേർഡ് മന്ത് ആഘോഷിക്കാൻ ഞങ്ങൾ ആദ്യമേ പ്ലാനിട്ടതാണ്.
വൈകുന്നേരം ഒരു പേർസണൽ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞാൻ ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങി. ഫ്ലാറ്റിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് ഒരു ഔട്ടിങ് പോവലാണ് ഇന്നത്തെ പ്ലാൻ . അതോണ്ട് രണ്ട് പെണ്ണുങ്ങളും ഇപ്പോ ഒരുങ്ങി നിൽക്കാൻ തുടങ്ങിക്കാണും. വൈകിയിട്ട് വെറുതെ രണ്ടിന്റേം വായീന്ന് കേൾക്കാൻ മൂഡ് ഇല്ലാത്തത് കൊണ്ട് ഞാൻ വേഗം ഫ്ലാറ്റിലേക്ക് വിട്ടു.