എന്റെ സുഖം ഇവളിലാ
പിന്നെ അവളെ ഇവിടെ അടുത്തുള്ള സ്കൂളിൽ തന്നെ ചേർത്തു., എട്ടാം ക്ലാസ്സിലാണ് ഇപ്പോ…
മൊത്തത്തിൽ ഈ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു എന്നല്ല പറയേണ്ടത്, ഈ മാറ്റങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവളാണ്.
പിന്നെ എന്റെ പൊണ്ടാട്ടി ഇപ്പോ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യുന്നത് ഫ്ലാറ്റിന്റെ ഇൻറ്റീരിയർ ഡിസൈനിംഗിലാണ്, പകല് മുഴുവൻ അതാണ് കക്ഷിയുടെ മെയിൻ പണി. പിന്നെ അമ്മൂന്റെ മുന്നിൽ
വെച്ചും അത്യാവശ്യം എന്റെ ഭാര്യയാണെന്ന് പറയാനൊന്നും കക്ഷിക്ക് ഇപ്പോ പ്രശ്നം ഇല്ലാതായിട്ടുണ്ട്, അമ്മൂന്റെ സന്തോഷവും ആഹ്ലാദവും എല്ലാം കണ്ട് കണ്ട് ദേവൂന്റെ ഉള്ളിലെ കരട് പതിയെ മായ്ഞ്ഞ് തുടങ്ങി.
ഞങ്ങൾ തമ്മിലുള്ള ബോണ്ട് ഓരോ ദിവസം കഴിയും തോറും സ്ട്രോങ്ങ് ആയി വരുകയാണ്, മാനസികമായും ശാരീരികമായും അടുത്ത് അടുത്ത് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വല്ലാത്ത തലത്തിലേക്ക് ഞങ്ങളുടെ റിലേഷൻ പറന്നുയർന്ന് കഴിഞ്ഞു. അമ്മൂസിന് കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്.
ഇനി എന്റെ കാര്യം. ഈ രണ്ട് പെണ്ണുങ്ങളുമല്ലേ എന്റെ ജീവിതം !
സോ, അവര് രണ്ടും ഹാപ്പിയായി ഇരിക്കുന്നത്കൊണ്ട് ഞാനും ഒത്തിരി ഹാപ്പിയാണ്. അവരെ ഇനിയൊരു വിഷമവും അനുഭവിക്കാൻ വിടാതെ സന്തോഷമായിട്ട് നിർത്താൻ എന്നാലാവും വിധം ഞാൻ എല്ലാം ചെയ്യുന്നുണ്ട്. പിന്നൊരു പണി എന്താന്ന് വെച്ചാ രണ്ടിനേം കൂടെ ഒരു മയത്തിൽ കൊണ്ടുപോവാൻ ഞാൻ ചെറുതായി ബുദ്ധിമുട്ടുന്നുണ്ട്. അമ്മൂന്റെ താളത്തിന് തുള്ളിയാ പെണ്ണിനെ വഷളാക്കുന്നു എന്നും പറഞ്ഞ് ദേവു ചൂടാവും, അതുപോലെ ദേവു പറഞ്ഞത് കേട്ട് അമ്മുനെ തഴഞ്ഞാൽ പെണ്ണ് പിണങ്ങും. ഇതിന്റെ നടുവിൽ കിടന്ന് നട്ടംതിരിയാൻ ഈ പാവം ഞാനും.