എന്റെ സുഖം ഇവളിലാ
ശരിക്കും ചടച്ചു പോയി. പക്ഷെ ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്ന് പറയുന്നതൊക്കെ പച്ചകള്ളമാണെന്ന് വഴിയേ മനസ്സിലായി. ഓഫീസിൽ എല്ലാവരും നല്ല കമ്പനിയായിരുന്നു, പോരാത്തതിന് ഞാൻ ചെറുതായത് കൊണ്ടും ഫ്രക്ഷർ ആയത്കൊണ്ടും അതിന്റെതായ ഒരു പരിഗണനയും കെയറും എല്ലാം കിട്ടി. അതുകൊണ്ടൊക്കെത്തന്നെ അന്യനാടും ഭാഷയും ഒന്നും എനിക്ക് വലിയ വെല്ലുവിളിയായി വന്നില്ല, പെട്ടെന്ന് തന്നെ ഞാൻ ഓഫീസും അവിടുത്തെ അറ്റ്മോസ്ഫിയറും എല്ലാമായി പൊരുത്തപ്പെട്ട് വന്നു.
വർക്ക് സ്പേസ് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ നീങ്ങി തുടങ്ങിയതും ഞങ്ങളുടെ പേർസണൽ ലൈഫ് ഫുൾ ഓൺ എൻജോയ്മെന്റ് മൂഡിലേക്ക് എത്തി. ഇത്രയും കാലത്തിനിടയ്ക്ക് ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചതുകൊണ്ടാവും ദൈവം ഞങ്ങൾക്ക് മുന്നിൽ ഇങ്ങനൊരു ജീവിതം തുറന്നുവെച്ച് തന്നതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഇപ്പോ ഈ വലിയ നഗരത്തിൽ ഞങ്ങൾ മൂന്ന്പേരും അടങ്ങുന്ന കുഞ്ഞുജീവിതം ഞങ്ങള് ആഘോഷിക്കുകയാണ്.
എല്ലാ ആഴ്ചയും ഓരോ കാരണങ്ങളുണ്ടാക്കി ഞങ്ങൾ ആഘോഷിക്കും, ബാംഗ്ലൂർ നഗരം മൊത്തം ചുറ്റിക്കറങ്ങും.
അമ്മൂ ഫ്ലാറ്റിലുള്ള പിള്ളേരുമായി കമ്പനിയായി, ഇപ്പോ വൈകുന്നേരമായാൽ ഇറങ്ങും താഴെ പ്ലേയിങ് ഏരിയയിലേക്ക്, പിന്നെ ഇരുട്ടായാൽ ദേവുപോയി ചീത്ത പറഞ്ഞ് വിളിച്ചോണ്ട് വരണം… അതൊരു ദിനചര്യയായി മാറിക്കഴിഞ്ഞു.