എന്റെ സുഖം ഇവളിലാ
ഫ്ലാറ്റീന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുണ്ടായിരുന്നു ഓഫീസിലേക്ക്. സംഭവം ഒരു എക്സ്പോർട്ട് ഇമ്പോർട്ട് കമ്പനിയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും കാർഷികവിഭവങ്ങൾ കയറ്റി അയക്കുന്ന ഒരു കമ്പനി.
കാറും എടുത്ത് ഗൂഗിൾ മാപ്പ് ഓൺ ആക്കി പോവുന്ന വഴിക്ക് ചിത്ര വിളിച്ചപ്പോൾ പറഞ്ഞകാര്യം ഓർത്തു
ബാംഗ്ലൂര് കന്നഡക്കാരെക്കാളും കൂടുതൽ നമ്മള് മലയാളീസ് ആയിരിക്കും ഉണ്ടാവാ, ഒരു മലയാളി ഇല്ലാത്ത ഓഫീസ് എന്തായാലും ഉണ്ടാവില്ല. സോ ഡോണ്ട് വറി ഹീറോ !
അത് കഴിഞ്ഞ് മനസ്സിലേക്ക് വന്നത് റോഷന്റെ വാക്കുകളാണ്
മുത്തേ.. ഓഫീസില് നല്ല കിളുന്ത് പെൺപിള്ളേര് കാണും, നീയൊന്ന് മുട്ടിയാ തുറക്കാൻ കാത്ത് നിൽക്കുന്ന വാതിലുകളായിരിക്കും അതൊക്കെ.. ബാംഗ്ലൂരല്ലേ.. ഹൂഹ്ഹ്..കുളിര് കുളിര് !!
അങ്ങനെ എന്റെ ഉറ്റസുഹൃത്തുക്കളുടെ രണ്ടുപേരുടെയും സാരോപദേശങ്ങൾ എല്ലാം ഓർത്ത് ആത്മവിശ്വാസത്തോടെയാണ് ഞാൻ ഓഫീസിനക്കത്തേക്ക് കയറിയത്, പക്ഷെ ഫയലും പിടിച്ചോണ്ട് അകത്തേക്ക് കയറിയതും റോഷൻ പറഞ്ഞ കുളിരിന്റെ കാര്യത്തിൽ തീരുമാനമായെന്ന് മനസ്സിലായി, അഞ്ചാറ് ആണുങ്ങളെ മാത്രമേ അതിനകത്ത് എനിക്ക് കാണാൻ സാധിച്ചുള്ളൂ, അതും ഒക്കെ കണ്ടിട്ട് ഫോർട്ടി പ്ലസാണ്.
അകത്ത് കയറി അവിടത്തെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്ന മാനേജരെ പരിചയപ്പെട്ടശേഷം ഓരോ സ്റ്റാഫുകളെയായി പരിചയപ്പെട്ട് കഴിഞ്ഞ് ഒടുക്കം ഇനി പരിചയപ്പെടാൻ ആരും ബാക്കിയില്ലെന്ന് അറിഞ്ഞപ്പോഴാണ് ചിത്ര പറഞ്ഞ മലയാളികളുടെ തിക്കും തിരക്കും പോയിട്ട് പേരിന് പോലും ഒന്നില്ലെന്ന് ഉറപ്പായത്.