എന്റെ സുഖം ഇവളിലാ
സുഖം – അമ്മൂസ് ഉറങ്ങല്ലേ.. പ്ലീസ് ഒരുമ്മ താ, എന്നാലേ ഒരു കോൺഫിഡൻസ് കിട്ടു.
എന്നും പറഞ്ഞ് ഞാൻ ദേവൂനെ നോക്കി നിന്നപ്പോൾ ദേവു പതിയെ പുഞ്ചിരിച്ചുകൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു. ഫസ്റ്റ് ഡേ ആയോണ്ട് അതെങ്കിലും കിട്ടി, ഇല്ലേൽ എപ്പൊ എന്നെ പിടിച്ച് തള്ളിമാറ്റിയിട്ട് പോയെന്ന് ചോദിച്ചാ മതി.
പക്ഷെ ആ കിസ്സിൽ ഞാൻ തൃപ്തനായിരുന്നില്ല. ഞാൻ ദേവൂസിന്റെ കീഴ്ചുണ്ട് മെല്ലെ എന്റെ വായിലാക്കി ഒന്ന് നുണഞ്ഞു, അധികനേരം നീണ്ട് നിന്നില്ല… അപ്പോഴേക്കും ദേവു എന്നെ തള്ളി മാറ്റി.
ഓൾ ദി ബെസ്റ്റ് കണ്ണാ..
ഇറങ്ങാൻ നേരം ദേവു പറഞ്ഞപ്പോൾ എനിക്ക് തിരിച്ചൊരു താങ്ക്യൂ പോലും പറയാൻ തോന്നിയില്ല, ദേവു ആദ്യമായിട്ടാണ് എന്നെ കണ്ണാന്ന് വിളിക്കുന്നത്. പണ്ട് ഒത്തിരി സ്നേഹം കൂടുമ്പോൾ എന്റെ അമ്മ എന്നെ വിളിക്കുന്ന പേരാണത്. ദേവു അങ്ങനെ വിളിച്ചപ്പോൾ എനിക്കെന്റെ അമ്മയുടെ സാന്നിദ്ധ്യം ഫീൽ ചെയ്തു. അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ജോലിക്കിട്ടി ഞാൻ ആദ്യമായി ജോലിക്ക് പോവുന്ന ദിവസം എത്രമാത്രം സന്തോഷിച്ചേനെ..
ഞാൻ ദേവൂന്റെ കയ്യീന്ന് ഫയൽ വാങ്ങി, ദേവൂനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഒരു
ഹഗ്ഗും നൽകിയശേഷം തിരിഞ്ഞ് പുറത്തേക്ക്. ചെറുതായി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ താഴെ പാർക്കിങ് ലോട്ടിൽ നിർത്തിയ കാറിന് നേരെ നടന്നു.