എന്റെ കളി പ്പുരാണത്തിന്റെ തുടക്കം
കുറച്ചു പോയപ്പോൾ ഒരു ഹോസ്പിറ്റൽ കണ്ടു. ഒരു പ്രൈവറ്റ് ഹോസ്പിറ്റലാണ്. വലിയ തിരക്കൊന്നുമില്ല.
ടിക്കറ്റ് എടുത്ത് ഉപ്പയും ഉമ്മയും അകത്തു കയറി. ഞാൻ പുറത്തിരുന്നു.
OP യുടെ മുന്നിൽ നിരനിരയായി ചെയറുകൾ സെറ്റ് ചെയ്തിട്ടുണ്ട്.
രാത്രി OP ഇല്ലാത്തത് കൊണ്ട് ചെയറുകൾ കാലിയാണ്. ആ ഭാഗത്ത് മുന്നിലെ ചെയറുകളുടെ ഭാഗത്തേ വെളിച്ചമുള്ളൂ..
എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട്.
അത് കൊണ്ട് വെളിച്ചം കുറഞ്ഞ പിൻസീറ്റിലൊന്നിൽ ഞാൻ പോയിരുന്നു.
അവിടെ ഇരുന്ന് ഞാൻ ചെറുതായിട്ട് ഉറങ്ങി.
പെട്ടന്ന്, ഒരു ശബ്ദം കേട്ട് ഞാൻ ഉണർന്നു നോക്കുമ്പോൾ എന്റെ പിന്നിൽ ഒരാൾ വന്നിരിക്കുന്നു.
ഉപ്പായെ കാണുന്നില്ലല്ലോ.. ഞാൻ ഡോക്ടറുടെ റൂമിലേക്കു നോക്കി. അവിടെ ഇല്ല . അവിടെ കണ്ട ഫർമസിസ്റ്റിനോട് ചോദിച്ചപ്പോൾ ട്രിപ്പിട്ടു അപ്പുറത്തേക്ക് കൊണ്ട്പോയെന്ന് പറഞ്ഞു.
ഞാൻ ഫോണെടുത്ത് ഉമ്മയെ വിളിച്ചു. ഉമ്മ പറഞ്ഞു, ട്രിപ്പ് ഇട്ടിരിക്കുവാണ്.. മോൾ അവിടെ ഇരുന്നോ.. കഴിയുമ്പോ വിളിക്കാം..ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ എന്നു പറഞ്ഞു.
ചെയറുകളിൽ നേരത്തെ ആരുമില്ലായിരുന്നു. ഇപ്പൊ അവിടെ ഒരു ചേട്ടൻ വന്ന് കിടപ്പുണ്ട്.
ഉമ്മയോട് ഞാൻ അങ്ങോട്ട് വരാമെന്നു പറഞ്ഞു. അവിടെ ചെന്നപ്പോൾ അത് male വാർഡ്.
ഞാൻ പറഞ്ഞു: ഇതിലും നല്ലത് നേരത്തെ ഇരുന്ന സ്ഥലമാണ്. ഞാനവിടെ ഇരുന്നോളാം എന്ന് പറഞ്ഞ് ആ പഴയ സ്ഥലത്തുതന്നെ ചെന്നിരുന്നു.