എന്റെ ജീവിതം എന്റെ രതികൾ
“ആം ”
“അപ്പൊ നാളെ കോളേജ്.”
“അതൊക്കെ ദേവൂട്ടി മാനേജ്‍ ചെയ്തോളാം.”
“എന്നാ എന്റെ ദേവൂട്ടി വാ വന്നു കിടക്കു.”
ബെഡിൽ ചാരിയിരിക്കുന്ന എന്റെ മടിയിലേക്കവൾ ചാരിയിരുന്നു.
എന്റെ ഫോണിൽ കാവ്യ വിളിച്ച വിശേഷമൊക്കെ അവൾ തിരക്കി.
കാവ്യയുടെ അമ്മായിഅമ്മ ഇപ്പൊ അവളോട് മിണ്ടാനും സഹായിക്കാനും തുടങ്ങി. മനുചേട്ടൻ ഒറ്റ മകനായത് കൊണ്ടും മകൻ ചിലപ്പോൾ അവളെ കൊണ്ട് ഇറങ്ങിപ്പോയാലോ എന്നുള്ള പേടികൊണ്ടുമാകാം അമ്മയിഅമ്മയും അവളോട് ഇണങ്ങിത്തുടങ്ങി.
മനു ചേട്ടൻ ഇപ്പൊ സ്ട്രോങ്ങ് ആണ് അതുകൊണ്ട് കാവ്യക്ക് ഒരു പ്രശ്നവും ഇല്ല. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ ഒരു മെസ്സേജ് മതി ഞാനും ദേവികയും അവിടെ എത്തുമെന്ന് അവൾക്കും മനു ഏട്ടനും വാക്ക് കൊടുത്തിട്ടുമുണ്ട്.
ഫോൺ ഓഫ് ചെയ്തു ടേബിളിലേക്കു ഇട്ടു. ഇനി എനിക്ക് ദേവൂട്ടിയുമായി വഴക്ക് കൂടാനുള്ള ടൈം ആയിരുന്നു. അവളുടെ കുശുമ്പ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് ഇണങ്ങാനും പിണങ്ങനും ദൈവം തന്ന നിധിയാണവൾ.
ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോൾ
എന്നേത്തന്നെ നോക്കിക്കൊണ്ടവൾ എന്റെ നെഞ്ചിൽ കിടക്കും.
അമ്മയും അച്ഛനും കൂട്ടുകാർപോലും എന്റെ വാക്കുകളൊന്നും കേൾക്കാതെ ഇതൊക്കെ മണ്ടത്തരമാണെന്നും..ഒന്ന് പോടാ എന്നും പറഞ്ഞു അവരുടെ പണി നോക്കിപ്പോകും.