എന്റെ ജീവിതം എന്റെ രതികൾ
“അയ്യോ സമയം എത്രയായി?
ഇന്നെന്നെ അമ്മ വഴക്ക് പറയും.”
ഞാൻ ചിരിച്ചിട്ട്.
ഫോൺ എടുത്തു കാണിച്ചു കൊടുത്തു.
“സമയം 10മണി ആയി.. അമ്മ വന്നു വിളിച്ചായിരുന്നു.. ദേവൂ എഴുന്നേറ്റില്ലേ എന്ന്.”
“അയ്യോ…”
“ഞാൻ പറഞ്ഞു.. ക്ഷീണം കാരണം ഉറങ്ങുവാന്ന്.”
അവൾ പുതപ്പ് എടുത്തുടുത്തു. അത് കണ്ട് ഞാൻ ചോദിച്ചു.
“എന്തിനടി പുതപ്പ് ? ഇന്നലെ രാത്രി നിന്റെ എല്ലാം ഞാൻ കണ്ടതല്ലെ.”
അവൾ ചിരിച്ചിട്ട്.
“മദ്യവും പെണ്ണും രുചിച്ചറിഞ്ഞാൽ പിന്നെ ഏട്ടൻ വീടില്ല എന്ന് എനിക്കറിയാം.”
“ഓഹോ..നീ എന്റെ കൂട്ടുകെട്ട് കൂടി നിരോധിച്ചില്ലേ. പിന്നെ ആകെയുള്ളത് നീയാ.”
അവൾ ചിരിച്ചിട്ട്.
“ആര് പറഞ്ഞു കുടി നിർത്തിച്ചുന്ന്.
എന്റെ ഏട്ടന് കമ്പനിയായി ഞാനില്ലേ. ടച്ചിങ്സ് മാത്രം തന്നാൽ മതി.
എന്റെ കാൺട്രോളിൽ ഏട്ടൻ കുടിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല. അല്ലാതെ എങ്ങാനും കുടിച്ചാൽ. ഈ ദേവൂട്ടീടെ പണ്ടത്തെ സ്വഭാവമെടുക്കും.”
“അതുമതി എന്റെ ദേവൂട്ടി.. നീ കമ്പനി തന്നാൽ മതി.”
“പക്ഷേ എനിക്ക് തോന്നണം.”
എന്ന് പറഞ്ഞവൾ ഒരു നൈറ്റി എടുത്തുകൊണ്ട് ടോയ്ലെറ്റിൽ കയറി.
ഇവളെ അന്ന് ഞാൻ വിട്ട് കളഞ്ഞിരുന്നേൽ ഒരു പക്ഷേ എനിക്ക് വലിയ നഷ്ടമായേനെ.
അവൾ കുളി കഴിഞ്ഞു അടുക്കളയിലേക്ക് പോയി..
ഞാൻ നേരെ പുറത്തേക്കിറങ്ങി പല്ല് തേച്ച് കോമൺ ബാത്റൂമിൽ കയറി ഫ്രക്ഷായി.