എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ദേവികയുടെ അച്ഛൻ പണം കൊടുക്കാനുള്ള ആൾക്കാരെ ആ ചേട്ടന് അറിയാമായിരുന്നു. അവരുടെ വീടുകളിലേക്കാണ് പോയത്. അവരൊക്കെ പണം വാങ്ങാൻ വിസമ്മതിച്ചു.
എല്ലാവരും എന്നോട് ഒന്നേ പറഞ്ഞുള്ളൂ. അവളെ പോന്നുപോലെ നോക്കിയാൽ മതിയെന്ന്. അടുക്കളയിൽ കിടന്നിരുന്ന പെണ്ണ് രാജ്ഞി ആയത് അറിഞ്ഞതോടെ അവരും വലിയ ഹാപ്പിയിലായിരുന്നു.
അല്ലേലും അവൾ രാജ്ഞിയാകുമെന്ന് ഒരു ചേട്ടൻ പറഞ്ഞു.. ദേവികയുടെ അമ്മയെയും അവളുടെ അച്ഛൻ രാജ്ഞിയെപ്പോലെയായിരുന്നു നോക്കിയത്.. കാലം ആ കുട്ടിയെ നരകത്തിലേക്കായിരുന്നു കൊണ്ടിട്ടത്.. ഇപ്പോ അവൾ എന്റെ കൈയ്യിലെത്തിയതിന്റെ സന്തോഷമായിരുന്നു അവരിലൊക്കെ.
ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും ചിക്കൻ കറിയുടെ മണം അവിടെ മൊത്തം വ്യാപിച്ചിരുന്നു.
ഇനി ഒരു ദിവസം ഞങ്ങൾ വരാം എന്ന് പറഞ്ഞു കൊണ്ടാണ് അവരോട് യാത്ര പറഞ്ഞിറങ്ങിയത്.
അച്ഛന് ആ ചേട്ടനെ ഒരുപാട് ഇഷ്ടമായത് കൊണ്ട് വണ്ടിയുടെ ഡിക്കായിൽ കിടന്നിരുന്ന ആ ഫോറിൻ കുപ്പി ചേട്ടന് കൊടുത്തിരുന്നു.
പോരുമ്പോൾ ഒരു നിമിഷം പോലും അവളുടെ നരകമായിരുന്ന അമ്മായിയുടെ വീട് ഇരുന്ന സ്ഥലത്തേക്കവൾ നോക്കുകപോലും ചെയ്തില്ല.
അവളെ ഒരു വില്പന വസ്തു ആക്കാൻ നോക്കിയ ആ നിമിഷം അവൾ എന്നെത്തേക്കു മായി മറക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തോന്നി.