Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 24

(Ente jeevitham ente rathikal Part 24)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. വൈകുന്നേരമേ അവർ തിരിച്ചുവരൂ.

അത്രേ നേരം ഞങ്ങൾ അവിടെ ചുറ്റിക്കറങ്ങാം എന്ന് വിചാരിച്ചു വെങ്കിലും തണുപ്പ് കാവ്യക്ക് പ്രശ്നം
മാകും എന്ന് മനസിലാക്കിയതുകൊണ്ട് അവിടെയുള്ള ഒരു തീയറ്ററിൽ കയറി സിനിമ കണ്ടു.

രണ്ട് പെണ്ണുങ്ങളെ മെച്ചോണ്ട് നടക്കുവാന്ന് പറഞ്ഞാൽ ഭയങ്കര മല്ലാണെന്ന് എനിക്കപ്പോഴാണ് മനസിലായത്.

സിനിമ കാണുമ്പോൾ എല്ലാ പ്രണയ ജോഡികളും കാണിക്കുന്നത്പോലെ കുസൃതി കാണിക്കാൻ അവളുടെ കൈയിൽ പിടിച്ചപ്പോൾ.

“ഏട്ടാ ആൾക്കാർ കാണും.”

“കണ്ടോട്ടെ.”

“അങ്ങനെ കാണണ്ട ”

എന്ന് പറഞ്ഞു എന്റെ കൈ തട്ടിമാറ്റി അവൾ സിനിമ കണ്ടു.

അതൊക്കെ കണ്ട് കാവ്യയാണേൽ ചിരിക്കുന്നുണ്ടായിരുന്നു.

സിനിമ കഴിഞ്ഞു. ഫുഡും കഴിച്ചു. ഞങ്ങളെ കയറ്റാൻ ബസ്സ് സ്റ്റോപ്പിൽ വരാമെന്ന് പറഞ്ഞു. ഞങ്ങൾ ടീച്ചർ പറഞ്ഞ സ്ഥലത്ത് പോയിരുന്നു.

ആരുമില്ലാത്ത ഒരു ബസ് സ്റ്റോപ്പിൽ ഞാനും ദേവികയും കാവ്യയും.

ഞങ്ങൾ പരസ്പരം ഓരോന്ന് സംസാരിച്ചിരുന്നു. കാവ്യ അവളുടെ ഏട്ടനെ എങ്ങനെയാ വളച്ചതെന്നുമൊക്കെ ഞങ്ങളോട് പറഞ്ഞു.

ദേവിക എന്നെ ഇഷ്ടപ്പെട്ടതും പ്രളയത്തിൽ രക്ഷിച്ചുകൊണ്ട് വന്ന കാര്യവുമൊക്കെ പറഞ്ഞു.

അവൾ എന്നെ കോളേജിൽ കണ്പ്പോഴെ സ്കെച്ച് ഇട്ടതാണെന്ന് പറഞ്ഞപ്പോ കാവ്യാ ചിരിയോടു ചിരിയായിരുന്നു. പക്ഷേ എന്ത് ചെയ്യാൻ.. കീരിയും പാമ്പും പോലെ ആയിപ്പോയി എന്ന് പറഞ്ഞു രണ്ടാളും ചിരിച്ചു..

പനിയുടെ ക്ഷീണമൊക്കെ പോയി ദേവിക ഉഷാറായതോടെ ഞാനും ഹാപ്പിയായി.

അപ്പോഴേക്കും ബസ് എത്തി.
hod അവളോട് അസുഖത്തെക്കുറിച്ച് ചോദിച്ചു. വിവരങ്ങൾ കേട്ടപ്പോ അവർക്ക് ആശ്വാസമായി.

ബസ്സ് യാത്ര തുടർന്നു. അടുത്ത ഒരു ലൊക്കേഷനിൽ കൂടി പോയിട്ട് യാത്ര നാട്ടിലേക്ക്..

ഞാൻ സുഹൃത്തുക്കളുടെ അടുത്തേക്ക് ചെന്ന്.

അമൽ എന്നോട് പറഞ്ഞു.

“മച്ചാനെ.. മച്ചാൻ ഇന്നലെ രാത്രി ഇല്ലാത്തത് കൊണ്ട് ഭയങ്കര ബോറായിരുന്നു. സാധനമൊക്കെ ദേ ഇപ്പോഴും ഉള്ളിൽത്തന്നെ വെച്ചേക്കു വാ.. രാത്രി എടുത്തു കമഴ്ത്താം. ”

“അങ്ങനെ ആവട്ടെ. ഇന്നലെ ഫോണിൽ മെസ്സേജ് കണ്ടായിരുന്നു. ഞാൻ വിചാരിച്ചു മൊത്തം നിങ്ങൾ കുടിച്ചു തീർക്കുമെന്ന്.”

“നീ ഇല്ലാതെ കുടികുവോടാ..”

“ഇന്ന് രാത്രി സ്റ്റേ ഒന്നും ഇല്ല . നമുക്ക് ബസിൽ തന്നെ കുടിച്ചു ഡാൻസ് കളിച്ചു പറ്റിറക്കം.”

“ ഓക്കെ ”

ഒരു ആറ് മണി ആയപ്പോൾ ഞാൻ ദേവികയുടെ സിറ്റിൽ വന്നിരുന്നു.
ടീച്ചറും സാറുമൊക്കെ മുന്നിലായത് കൊണ്ട് ഒരു സീനുമില്ല. ഇനി ഇപ്പൊ hod സീൻ ഉണ്ടാക്കാൻ വന്നാലും എനിക്കൊ ഒരു കുഴപ്പവുമില്ലാ.

എന്നെയും ദേവികയേയും പാമ്പും കീരിയുമാക്കിയ ശക്കുനിയാണ് ആ ചെറ്റ. ഞാൻ ദേവൂട്ടിക്ക് പണി കൊടുക്കാൻ അന്ന് രാത്രി പോയതും പണി കൊടുത്തതുമൊക്കെ ഞാൻ പറഞ്ഞിരുന്നു. അവൾ അതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഒപ്പം അവൾ എന്നോട് പറഞ്ഞിരുന്നു നമുക്ക് രണ്ടാൾക്കും കൂടി hodക്ക് ഇതേപോലെ ഒരു ദിവസം പണി കൊടുക്കാമെന്ന്.

ശെരിക്കും പറഞ്ഞാൽ ഏത് പെണ്ണാണേലും അന്ന് കരണം പൊത്തി ഒന്ന് തരേണ്ടതാണ്. പക്ഷേ ഇവളുമാത്രം തരാത്തത് അവളെ അതിലും വലിയ കെണിയിൽ നിന്ന് രക്ഷപെടുത്തിയത് കൊണ്ടാകാം. അതുമല്ല.. ആ പാവത്തിന്റെ മെത്തേക്ക് അവളുടെ അമ്മായി എന്ന് പറഞ്ഞ ഒരു രാക്ഷസി രുചി ഇല്ലാന്ന് പറഞ്ഞു മീൻ കൂട്ടാൻ ഒഴിച്ചിട്ടുണ്ടത്രേ… അത്രേ ഒന്നും ഇത്‌ വരില്ലല്ലോ എന്ന് പറഞ്ഞു അവൾ എന്നെ കൂളാക്കി.

എടുത്തുചാടി ഒന്നും ചെയ്യരുതെന്ന് അതോടെയാണ് ഞാൻ മനസ്സിലാക്കിയിത്.

അവളാണേൽ എന്റെ കൈ കെട്ടിപ്പിടിച്ചു തോളിലേക്ക് ചാഞ്ഞു കിടന്നുറങ്ങുവാ. രാത്രി ആയതും പാട്ടും ഡാൻസുമായി പൊളിച്ചു.

പക്ഷേ എന്നെ ഇരുന്നോടത് നിന്ന് അവൾ എഴുന്നേല്പിച്ചില്ല. കൈയ്യിൽ കെട്ടിപിടിച്ചുതന്നെ ഇരുന്നുറങ്ങുവല്ലേ. എനിക്ക് ഡിസ്റ്റർബ് ചെയ്യാനും തോന്നിയില്ല.

എല്ലാവരും വണ്ടിയിൽ ഉറക്കമായി എന്ന് മനസിലാക്കിയപ്പോൾ അവന്മാർ പുറകിൽ നിന്ന് വന്നു വിളിച്ചു.

“വാടാ സാധനം എടുത്തിട്ടുണ്ട് ”

“വരാം. തുടങ്ങിക്കോ.”

ഞാൻ പതുകെ കൈ വീടിച്ചു നോക്കിയപ്പോൾ.. രണ്ട് കണ്ണുകൾ എന്നെ തീക്ഷ്ണമായി നോക്കി, എന്നെ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കിയാരിക്കുവാ ദേവൂട്ടി.

“നീ ഉറങ്ങിയില്ലേ?”

“ഉറങ്ങീട്ട്?”

” എനിക്കും ഉറക്കം വരുന്നുണ്ട്. “

“ഉറങ്ങിക്കോ എന്റെ വാവാച്ചി.”

“അങ്ങനെ എന്നെ ഉറക്കിട്ട് നീ മോന്താൻ പോകണ്ടാ.”

എന്ന് പറഞ്ഞു എന്നെ വിൻഡോ സിറ്റിലേക്ക് ഇരുത്തിട്ട് അവൾ ഞാൻ ഇരുന്ന സിറ്റിൽ കയറിയിരുന്ന് എന്റെ മടിയിലേക്ക് തലവെച്ച് കിടന്നു.

ഇനി ഒരു രക്ഷയുമില്ലാ എന്ന അറിഞ്ഞതോടെ .. ഞാൻ കൈ പൊക്കി അവർക്ക് സുചന കൊടുത്തു.

അവർ ഫോണിൽ വിളിച്ചു.

ഞാൻ അവൾ അറിയാതെ ഫോൺ എടുത്തു പറഞ്ഞു

“ഐ ആം ട്രാപ്പ്ഡ്.”

അപ്പോഴേക്കും ദേവൂട്ടി ഫോൺ മേടിച്ചു.

“അത്രക്ക് ഇതാണേൽ മുന്നിൽ ഇരിക്കുന്ന hod യെ ഞാൻ അങ്ങ് പറഞ്ഞു വിടടാ കമ്പനിക്ക്.”

അതോടെ അവർ ഫോൺ വെച്ച്.

ദേവികയുടെ ദേഷ്യം വന്ന ആ മുഖം ഞങ്ങളുടെ വണ്ടിയുടെ ഓപ്പോസിറ്റ് സൈഡിൽകൂടെ പോകുന്ന വണ്ടികളുടെ പ്രകാശത്തിൽ കാണാമായിരുന്നു.

“എന്താ ദേവൂട്ടി നോക്കി പേടിപ്പിക്കുന്നെ.”

പറഞ്ഞു തീർന്നതും പെണ്ണുങ്ങളുടെ ആയുധമായ പല്ല് കൊണ്ട് എന്റെ തുടയിലേക്ക് കിടന്നിട്ട് ആഞ്ഞൊരു കടി.

“അമ്മേ…”

ആ വിളി കേട്ടതും എല്ലാവരുടെയും ഉറക്കം പോയി.. ദേവികയാണേൽ ചാടി എഴുന്നേറ്റു.. അവരോടു പറഞ്ഞു.

“വിന്റോ ഗ്ലാസ്സ് അടച്ചപ്പോൾ ഹരീടെ കൈവിരൽ ഇടക്ക് പോയതാ.”

ഇരുട്ടായത്കൊണ്ട് ആരും അങ്ങോട്ട്‌ വന്നില്ല.

കാവ്യാ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്നു ദേവികയോട്.

“എന്താ?”

“ഞാൻ ഒന്ന് കടിച്ചതാ.”

“എന്തിന്?”

“അവരുടെ കൂടെ കുടിക്കാൻ പോകണമെന്ന്.”

“ആണോ..എന്നാൽ എന്റെ വക ഒന്നൂടെ കടിച്ചോ.”

എന്ന് പറഞ്ഞു കാവ്യ ചിരിച്ചുകൊണ്ട് അവൾ ആ സീറ്റിൽ കിടന്നു. ആരും കൂട്ടില്ലായിരുന്നു. അവൾ ഗർഭിണി ആയത്കൊണ്ട് ആ സിറ്റ് മൊത്തം അവൾക്ക് റിസർവ്ഡായിരുന്നു.

ഞാൻ തുടയും തീരുമ്മി..പുറത്തേക്ക് നോക്കിയിരുന്നു.

അപ്പൊ അവൾ കടിച്ച ഭാഗത്ത്‌ തിരുമ്മിക്കൊണ്ട് ദേവിക.

“വേദനിച്ചോടാ..സോറി..”

ഞാൻ ഒന്നും മിണ്ടില്ല.

“ഏട്ടാ…”

ഞാൻ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കിയിരുന്നു. അവൾ എപ്പോ വിളിച്ചാലും അപ്പൊത്തന്നെ പ്രത്യക്ഷപ്പെടുന്നവനാണ് ഞാൻ.

ഞാൻ ചുമ്മാ അടവെടുത്തു പുറത്തേക്ക് നോക്കിയിരുന്നു.

രണ്ട്കൈ കൊണ്ട് എന്റെ മുഖത്ത് പിടിച്ചു തിരിച്ചു ഒരു ഫ്രഞ്ച് കിസ്സ് ആയിരുന്നു അവൾ തന്നത്. ഏതാണ്ട് നാല് മിനിറ്റ് നീണ്ട് നിന്നു ഞങ്ങളുടെ ചുണ്ടും നാക്കുമായുള്ള ഇണചേരൽ.

അതിൽനിന്ന് അവൾ റിലീസായ ശേഷം എന്നോട് പറഞ്ഞു.

“എന്റെ ഏട്ടന്റെ പിണക്കം മാറിയോ?”

“എന്ത് പിണക്കം.. നാല് ബിയർ ബോട്ടിൽ അടിച്ച എഫക്റ്റായി.”

ഞങ്ങൾ പരസ്പരം മുഖം നോക്കി ചിരിച്ചു.

ആരെങ്കിലും കണ്ടോ എന്ന് നോക്കിയപ്പോൾ.

കാവ്യാ അന്തം വിട്ട് ഇരിക്കുവാ. എന്നിട്ട് എന്തുവാടി എന്ന് കൈ കൊണ്ട് ഒരു അംഗ്യം.

ഞങ്ങൾ ഒന്നൂല്ല എന്ന് പറഞ്ഞു.

ദേവികയെ മടിയിൽ കിടത്തി അവളുടെ തലയിൽ തലോടിക്കൊണ്ട് ഞാൻ ഉറങ്ങി പ്പോയി. പിറ്റേ ദിവസം വണ്ടി ഒരു ഹോട്ടലിന്റെ അടുത്ത് എത്തിയപ്പോഴാണ് ഞാനും ദേവികയും എഴുന്നേറ്റത്.

എഴുന്നേറ്റത് അല്ലാ കാവ്യാ എഴുന്നേൽപ്പിച്ചതാ. നിങ്ങളുടെ ഈ കിടപ്പ് FB യിലാക്കി നാറ്റിക്കുമിവന്മാർ എന്നവൾ പറഞ്ഞു.

പിന്നെ ദേവിക പെണ്ണുങ്ങളുടെ കൂടെ പോകാൻ നേരം.

“ഏട്ടാ കുടിക്കരുത് കേട്ടോ.”

“ഇല്ലാ.. നീ പറയാതെ തൊടില്ല. പോരെ.”

“ഉം ”

അവൾ അവരുടെ കൂടെ ഫ്രക്ഷാകാൻ പോയി.

അവളെ നോക്കി മനസ്സിൽ പറഞ്ഞു.

പാവം അവളുടെ അമ്മായിയുടെ മോൻ കുടിച്ചിട്ട് വരുമ്പോൾ പേടിച്ചു വിറച്ചു മുറിയിൽ പതുങ്ങി ഇരിക്കുന്നവളായിരുന്നെന്ന് അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. മദ്യത്തിന്റെ ലഹരിയിൽ പെങ്ങൾ ആണെന്നുള്ള ചിന്തവിട്ട് തന്നെ ആക്രമിച്ചാലോ എന്നുള്ള പേടിയാകാം മദ്യം ഉപയോഗിക്കുന്നത്തിൽ നിന്ന് അവളെന്നെ പിൻതിരിക്കുന്നത്. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)