എന്റെ ജീവിതം എന്റെ രതികൾ
“എന്തിനാമ്മേ?”
“ പനി പിടിച്ച കൊച്ചിനെ ഹോസ്പിറ്റലിൽ ഇട്ടേച്ചു ടൂർ തുടർന്നത് ചോദിക്കാനാണ്.”
“അയ്യോ അമ്മേ. സാറിനെ അറിയുന്ന ഡോക്ടറാണ് കുഴപ്പമില്ല.”
“ഉം. അല്ലാ നിനക്കും ഇറങ്ങികൂടായിരുന്നില്ലെടാ.”
“എന്റെ അമ്മേ..”
“എന്തായാലും എനിക്കവളെ മരുമകളായി നീ കൊണ്ട് വന്നില്ലേ.. നിനക്ക് പച്ചവെള്ളം ഞാൻ തരില്ല.”
എന്ന് പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു.
അത് കേട്ട് കാവ്യ :
” എടീ.. ഇവന്റമ്മക്ക് നിന്നെയങ്ങ് ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോടി.
എടാ ചെറുക്കാ.. വേഗം എന്റെ ദേവികുട്ടിയെ വീട്ടിൽ കയറ്റിക്കോണം.”
“ശെരി എന്റെ കാവ്യാമോളെ.”
കാവ്യാ എന്നിട്ട് ദേവികയോട് പറഞ്ഞു.
“നിന്റെ ഭാഗ്യമാടി ഇങ്ങനത്തെ ഒരു അമ്മായിഅമ്മയെ കിട്ടിയത്. എന്റെ അവസ്ഥ കണ്ടോ. പെറ്റമ്മക്ക് പോലും ഇപ്പൊ വേണ്ടാ.”
ഞാൻ ഇടക്ക് കയറി പറഞ്ഞു.
“നീ പെറ്റു എന്ന് അറിഞ്ഞാൽ ആദ്യം വരുന്നത് നിന്റെ അമ്മ ആയിരിക്കുമെടി… പെറ്റമ്മ ഒരിക്കലും തന്റെ മകളെ ഉപേക്ഷിക്കില്ല. എല്ലാം ശെരിയാകും. ദേ ഇവനോ ഇവളോ ഇങ്ങ് വന്നാൽ.”
ദേവികയും അവളോട്.
“ഹരി ഏട്ടൻ പറഞ്ഞത് നടക്കും. എനിക്ക് ഉറപ്പാ.. എനിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹമെന്താണെന്നു അറിയാനുള്ള പ്രായമായപ്പോഴേക്കും എന്നെ ഒറ്റക്കാക്കീട്ട് പോയില്ലേ രണ്ടാളും”
സെന്റി കയറിത്തുടങ്ങി എന്ന് മനസിലായതോടെ വിഷയം മാറ്റാൻ ഞാൻ പലവഴിയും പയറ്റി.