എന്റെ ജീവിതം എന്റെ രതികൾ
ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ട് ഇരുന്നപ്പോളും അമ്മ പിണങ്ങി ഇരിക്കുവാണെന്ന് മനസിലായി. എന്തെങ്കിലും സമ്മതിപ്പിക്കാൻ വേണ്ടി അച്ഛന്റെ അടുത്ത് കാണിക്കുന്ന ട്രിക് ആണ് അമ്മ ഇവിടെയും പയറ്റാൻ പോകുന്നത് എന്ന് മനസിലായി.
“എടാ മോനെ.
നീ ഒന്ന് ചിന്തിച്ചു നോക്ക്.”
“ഉം ”
ഞാൻ തിന്ന് കൊണ്ട് മുളി.
“അമ്മക്ക് പ്രായം കൂടി വരുവല്ലേ .
അമ്മക്ക് എന്തെങ്കിലും പറ്റിയാൽ
നിങ്ങൾക്ക് ആരാ ആഹാരമൊക്കെ വെച്ച് തരുന്നത്.”
എന്ത് സങ്കടത്തോടെയാ അമ്മ പറയുന്നത് എന്നറിഞ്ഞ് അച്ഛനും ഞാനും മുഖത്തോട് മുഖം നോക്കിനിന്ന്.
അമ്മ അടവ് എടുത്തു തുടങ്ങി എന്ന് മനസിലായി. ദേവികയെ പ്രേമിക്കാനും എന്നെക്കൊണ്ട് തന്നെ കെട്ടിക്കാനുമുള്ള പ്ലാനിങ്.
പിന്നെ ഞാൻ ഒന്നും നോക്കിയില്ല. ആ വിഷമം മുഖത്ത് കാണിച്ചിട്ട്.
എന്താമ്മേ ഇങ്ങനെ ഒക്കെ പറയുന്നത്.
അമ്മക്ക് വയ്യാതെ ആയാൽ അച്ഛനെക്കൊണ്ട് ഞാൻ വേറെ പെണ്ണ് കെട്ടിച്ചോളാം. അപ്പൊ ഞങ്ങൾക്ക് ഫുഡ് ഒക്കെ വെച്ച് വിളമ്പിത്തരാൻ ആൾ ആകുമല്ലോ..അതോർത്ത് അമ്മ സങ്കടപ്പെടണ്ട…അച്ഛാ.. അച്ഛന് സമത മല്ലെ?”
“എനിക്ക് സമ്മതമാണ് മോനെ. ഞാനും ആലോചിച്ചിട്ടുണ്ട് ഇവൾക്ക് വീട്ടിലെ പണികൾ കുറക്കാൻ ഒരുവളെയും കൂടി കെട്ടിക്കൊണ്ട് വരാംന്ന് ”
അമ്മക്ക് ദേഷ്യം കയറി. ഫുഡ് എടുത്തു കൊണ്ട് വന്ന പാത്രം മേശപ്പുറത്ത് വെച്ചിട്ട് പിറുപിറുത് കൊണ്ട് അടുക്കളയിലേക്ക് പോയി.