Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 13


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – പ്രളയം കഴിഞ്ഞു കോളേജ് തുറക്കാൻ പോകുവാ. അത്രയും ദിവസം എന്റെ കുടുംബത്തിൽ കളിച്ചും ചിരിച്ചും അമ്മയുടെ കൂട്ടും കൂടി കഴിഞ്ഞ ദേവിക ഹോസ്റ്റലിലേക്ക് പോവുകയാണ്.

അവൾക്ക് അമ്മയെ വീട്ടിട് പോകാൻ തോന്നണില്ല എന്നെനിക്ക് മനസിലായി. എന്റെ നിർബന്ധം കാരണം അവൾ പോകുവാണെന്ന് അമ്മയോട് പറഞ്ഞു കൊണ്ടാണവൾ ഡ്രസ്സുകൾ പാക്ക് ചെയ്യാൻ തുടങ്ങിയത്..

അവൾ ബാഗിൽ വസ്ത്രങ്ങൾ അടുക്കുന്നതിനിടയിൽ തുണിക്കുള്ളിൽനിന്നും ഒരു ഫോട്ടോ താഴേക്ക് വീണത് അവൾ അറിഞ്ഞില്ല. ഞാനവളുടെ പിന്നിൽ നിൽക്കുന്നത് അവൾ അറിയുന്നുമുണ്ടായിരുന്നില്ല.

ഞാനാ ഫോട്ടോ എടുത്ത് നോക്കി. നിറം മങ്ങിത്തുടങ്ങിയ ഒരു പഴയ ഫോട്ടോ. അച്ഛനും അമ്മയും രണ്ടുവയസ്സുള്ള ഒരു കുട്ടിയും അത് ദേവികയും അച്ഛനും അമ്മയുമാണെന്ന് എനിക്ക് മനസ്സിലായി.

ഞാനവളുടെ തോളിൽ പിടിച്ചപ്പോഴാണ് ഞെട്ടലോടെ എന്റെ സാന്നിദ്ധ്യം അവൾ മനസ്സിലാക്കിയത്. അവളെന്നെയും കൈയ്യിലിരിക്കുന്ന ഫോട്ടോയിലേക്കും നോക്കി.

അത് ഞാനാ…

അത് മനസ്സിലായി എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും

അതൊക്കെ വെള്ളത്തിൽ നനഞ്ഞ് മാഞ്ഞ് പോയി എന്നവൾ പറഞ്ഞു. അപ്പോഴേക്കും അമ്മ അവളെ വിളിച്ചു.
അവൾ അടുക്കളയിലേക്ക് പോയപ്പോൾ, വേഗം തന്നെ ഞാൻ ആ ഫോട്ടോ മൊബൈലിലേക്ക് എടുത്തു.

അപ്പോഴേക്കും അവൾ വന്നു എല്ലാം പക്ക് ചെയ്തു.

ഞാൻ എന്റെ ഒരു പഴയ സാംസങ് ടച്ചിന്റെ ഫോൺ അവൾക്ക് കൊടുത്തു.

“എപ്പോഴും നീ എന്നെ കോൺടാക്റ്റ് ചെയ്യാൻ വേണ്ടി തരുന്നതാണ്.

നിന്റെ അച്ഛന്റെ ഫോണിനെക്കാൾ പ്രധാന്യം ഇതിന് കൊടുക്കണം.

ഈ ഫോണിനും അതിന്റെതായ ഒരു മഹത്വമുണ്ട്. ഇത് ഞാൻ സ്വന്തം പൈസക്ക് വാങ്ങിയതാണ്.

അവളാദ്യം നിരസിച്ചെങ്കിലും ഞാൻ നിർബന്ധിച്ചു കൊടുത്തു. അവളത് സ്നേഹപൂർവ്വം എന്റെ കൈയിൽനിന്ന് വാങ്ങി. എന്നിട്ട് അമ്മ അവിടെ ഇല്ലാ എന്ന് ഉറപ്പ്‌ വരുത്തിട്ട് ഇങ്ങനെയും കൂടെ പറഞ്ഞു:

“നിനക്ക് ഇനി ആരും ഇല്ലാ എന്ന തോന്നൽ വേണ്ടാ.. ഞാൻ ഉണ്ട്‌. “
ചെവിയോട് മുഖം ചേർത്ത് പറഞ്ഞു..
” ഭർത്താവായി..”

അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നപ്പോൾ അത് തുടക്കാൻ ഞാൻ
പറഞ്ഞു.

അവൾ അമ്മയോട് യാത്ര പറഞ്ഞു.

“മോളെ ഇങ്ങോട്ട് ഇടക്ക് ഒക്കെ വരണം കേട്ടോ ”

എന്ന് പറഞ്ഞമ്മ.

അവൾ എന്റെ ബൈക്കിന്റെ പുറകിൽ കയറി.
ഇവളെ സൂക്ഷിച്ചുകൊണ്ട് പോകണോ ട്ടോടാ.. എന്ന് പറഞ്ഞു ഒരു ഡയലോഗ് അടിച്ചപ്പോൾ അമ്മക്ക് അവളെ വിടണമെന്നില്ലാ എന്ന് തോന്നിപ്പോയെനിക്ക്.

അച്ഛനോടും അവൾ യാത്ര പറഞ്ഞു. പിന്നെ ബൈക്കിൽ ഞങ്ങൾ കോളേജ് ഹോസ്റ്റലിലേക്ക് വിട്ടു..

അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു.

ഞാൻ പറഞ്ഞു..

“നമുക്ക് ഈ ബൈക്ക് മാറ്റി ബുള്ളറ്റ് മേടിക്കണം ”

“എന്തിനാടാ.. അതൊന്നും വേണ്ട..
ഇതിൽ ഇരിക്കാനാണ് എനിക്കിഷ്ടം. അതും നിന്നെ ഇങ്ങനെ മുറുകെപ്പിടിച്ചു.”

“അല്ലാ നമ്മൾ ഇനി കോളേജിൽ എങ്ങനെയാവണം !! നമ്മൾ കാരണം രണ്ട് ഗ്യാങ്ങായിപ്പോയവർ ക്ലാസ്സിലുണ്ട് ”

“നമ്മൾ ഒന്നായാൽ അവരും ഒന്നായിക്കൊള്ളും ”
എന്ന് പറഞ്ഞവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു.

അവളുടെ ആ ഇരുപ്പ് എന്റെ കാമ മോഹത്തിലേക്ക് കൊണ്ടുപോയി. ഞങ്ങൾ രണ്ടും ഒരു മുറിയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നിൽക്കുന്നതും അവൾ പിന്നിൽ നിന്നും എന്നെ കെട്ടിപ്പിടിച്ചിരിക്കുന്നതും അവളുടെ മുലകൾ എന്റെ മുതുകത്ത് അവരുന്നതുമായ ഒരു ഫീലാണ് അപ്പോൾ തോന്നിയത്.

ഇന്നേവരെ ദേവികയെക്കുറിച്ച് അങ്ങനെ ഒരു ഫീൽ ഉണ്ടായിട്ടില്ല. അവളെ ഞാനൊന്ന് കൊതി തീരുവോളം ചുംബിച്ചിട്ട് പോലുമില്ല. എന്നിട്ടെന്തേ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ എനിക്കുണ്ടായി എന്നൊരു ചിന്ത എന്നെ അസ്വസ്തനാക്കി.

കോളേജിൽ എത്തിയപ്പോഴാണ് ഭാര്യ ഭർത്താവ് ഇരിക്കുന്ന രീതിയിൽനിന്നും മാറിയ ഞങ്ങൾ കുറച്ചകലം പാലിച്ചത്.

കോളേജ് ഹോസ്റ്റലിലേക്ക് കയറുന്നതിനു മുൻപ് അവൾ പറഞ്ഞു.

” ഈ വയസിൽ കെട്ടിയത് ആരും അറിയരുത്.. നാണക്കേടാണ്. നിയമാനുസൃതം നിനക്ക് 21വയസ്സ് ആവണം. അത്‌ വരെ നമുക്ക് പ്രേമിച്ചു നടക്കാന്നെ..

നിനക്ക് 21വയസ്സ് അയാലല്ലെ എന്നെ നിയമപരമായി accept ചെയ്യാൻ പറ്റുള്ളൂ. നാട്ടുകാർ അമ്പലത്തിൽ വെച്ച് കെട്ടിച്ചെന്നെയുള്ളൂ.. പിന്നെ ഒരു പേപ്പറിൽ ഒപ്പ് വെച്ച്. അതൊന്നും വലിയ കാര്യമല്ലെന്ന് എനിക്കറിയാം.. നീ എങ്ങാനും എന്നെ ഉപേക്ഷിച്ചാലും ഞാൻ സന്തോഷപൂർവ്വം ഒഴിഞ്ഞു മാറിയേനെ.. ഒരാപത്തിൽ നിന്നാണ് ആ സമയത്ത് നീ എന്നെ രക്ഷിച്ചത്..

അന്ന് ഇങ്ങോട്ട് കാറിൽ വന്നപ്പോൾ എന്നെ പിടിച്ചു റോഡിൽ ഉന്തിയിടും എന്നാ കരുതിയെ.. പക്ഷേ എന്നെ ഇറക്കി വിട്ടിട്ട് എനിക്ക് escort വന്നപ്പോൾ മനസിലായി. കുറച്ചെങ്കിലും സ്നേഹമുണ്ടെന്ന് ”

“അത്..നിന്നെ ആരേലും പിടിച്ചുകൊണ്ട് പോയാൽ കുറ്റം എനിക്ക് വരുമോ എന്നുള്ള പേടികൊണ്ടല്ലെ.”

“അപ്പൊ അങ്ങനെ ഒരു സാധനം നിനക്ക് ഉണ്ടല്ലേ ”

“എന്ത്?”

“പേടി.. “

അന്ന് രാത്രി അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്നെ അന്വേഷിച്ചു വന്നയാൾക്ക് എന്ത് പേടി”

ഞാൻ ചിരിച്ചിട്ട്.

“മനുഷ്യനല്ലെ..”

“എന്തായാലും ഇനി നീ ഒറ്റയ്ക്കല്ല.. ഞാനുമുണ്ട്‌ കൂടെ.. “

എന്നാലും നീ കല്യാണം മുടക്കാൻ എന്ത് അഭിനയമായിരുന്നു അന്ന് കാണിച്ചത്..

കാവ്യ നിർബന്ധിച്ചത് കൊണ്ടാ നിന്നെ അന്വേഷിച്ച് ഞാനന്ന് വന്നത്.. എന്നാൽ നാട്ടുകാർ നിന്നെ എനിക്ക് പിടിച്ചുതന്നു.

“എനിക്ക് കാണേണ്ടത് ഒരു ചേട്ടനെയാണ്. എനിക്ക് പ്രായപൂർത്തി ആയില്ല എന്ന് കാല് പിടിച്ചു പറഞ്ഞിട്ട് വിട്ടില്ല ആ ചേട്ടനും ചേച്ചിയും.”

ദേവിക ചിരിച്ചിട്ട്..

“ഞാൻ പെട്ടുപോകും എന്നായപ്പോൾ നാട്ടുകാർ മൊത്തം സപ്പോർട്ട് നിന്നത് കണ്ടോടാ.”

“ങ്ങാ… ഞാൻ ഒരു പാവമായിപ്പോയത് കൊണ്ടല്ലേ.. ”

കാവ്യായോട് എല്ലാം പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.. ഞങ്ങളിൽ ഉണ്ടായ മാറ്റത്തിൽ അവൾക്ക് ഡൌട്ടുണ്ട്.

ദേവികയെ ഹോസ്റ്റലിൽ കൊണ്ട് വിട്ടേച്ച് ഞാൻ പോന്നു. വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞിരുന്നു.

അവൾ ഹോസ്റ്റലിലേക്ക് കയറിപ്പോകുമ്പോൾ ഞാൻ മനസിൽ ഒന്ന് നിശ്ചയിച്ചു. അവളെ ഇനി ആർക്കും വിട്ട്കൊടുക്കില്ലെന്ന്.

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ വിഷമിച്ചിരിക്കുകയിരുന്നു.

“എന്ത് പറ്റി എന്റെ അമ്മക്ക്? ”

“എടാ അവളെ കൊണ്ട് വിട്ടോ?”

“എന്ത്യേ. . വേണ്ടായിരുന്നോ. എന്നാ ഞാൻ കെട്ടിക്കൊണ്ട് ഇങ്ങ് പോരാം. ഞങ്ങൾക്കുള്ള ചെലവ് തന്നാൽ മതി.”

“എടാ മോനെ..അമ്മ ഒരിക്കലും ഇങ്ങനെ ഒന്നും പറയുന്നത് ശെരിയല്ലെന്ന് എനിക്കറിയാം ”

“എന്ത്?”

“മോന് അവളെ എങ്ങനെയെങ്കിലും വളച്ചു കെട്ടിക്കൊണ്ട് വരാമോ.

എനിക്കവളെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയടാ..അങ്ങനത്തെ ഒരു മരുമകൾ ഈ വീട്ടിൽ വന്നുകയറിയാൽ.. പിന്നെ വേറെ എന്ത് വേണമെടാ എനിക്ക്..”

അമ്മയുടെ മരുമകൾ ആയി ഈ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിവന്നതാണവൾ. അതൊന്നും അറിയാതെ സ്വന്തം ഭാര്യയെ വളച്ചു കെട്ടാൻ ഉപദേശം തരുന്ന അമ്മ !!
എന്ന് മനസ്സിലോർത്ത് ഞാൻ ചിരിച്ചിട്ട് ഉള്ളിലേക്ക് കയറുമ്പോൾ..

“മോനെ.. എനിക്കവളെ അത്രയ്ക്ക് ഇഷ്ടമായടാ.. നീ അവളെ വളക്കാമെന്ന് സമ്മതിച്ചാ മതി.. എങ്ങനെ അവളെ കൈയിലെടുക്കണമെന്ന് അമ്മ പറഞ്ഞ് തരാം..”

“അത് എങ്ങനെ?”

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ നിന്റെ അച്ഛൻ എന്റെ പുറകെ വന്നു എങ്ങനെ വളച്ചു.. അത്‌ തന്നെ അങ്ങ് പറഞ്ഞുതരാം ”

ഞാൻ ചിരിച്ചിട്ട്.

“എന്തൊക്കെയാണ് അമ്മയുടെ ആഗ്രഹങ്ങൾ. പ്രളയം കാരണം അഭയം തേടി വന്ന് കുറച്ച് നാൾ ഈ വീട്ടിൽ നിന്നപ്പോഴേക്കും അവൾ അമ്മയുടെ മനസിൽ കയറിയോ.. സിംഗിൾ ലൈഫ് ഈസ്‌ ബെറ്റർ ദാൻ കമ്മിറ്റിഡ് ലൈഫ് ”

“അല്ലേല്ലും നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല. നീ ഇതും പറഞ്ഞു നടന്നോ..അവളെ വല്ലവരും കൊണ്ട് പോവുകയും ചെയ്യും..

ഏതെങ്കിലും നാവാടി പെണ്ണിനെ കെട്ടേണ്ടി വരും നിനക്ക്.. അങ്ങനെ ഒരുവൾ ഈ വീട്ടിലേക്ക് വന്നാൽ എന്നെ കൊന്നാലോ എന്നുള്ള പേടിയുണ്ടെനിക്ക് .. ദേവികയാണെങ്കിൽ പാവമാണ്.. അവൾ നല്ലവളായത്കൊണ്ട് അവളെ കെട്ടിക്കൊണ്ട് പോവാൻ ആളുകൾ ക്യൂ നിൽക്കും.. അല്ല.. നിന്നോടിതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?

എന്ന് പറഞ്ഞു അമ്മ ദേഷ്യത്തിൽത്തന്നെ ഉള്ളിലേക്ക് കയറി പ്പോയി.

ഞാൻ അത് കണ്ടു ചിരിച്ചു മനസിൽ പറഞ്ഞു. “മാരീഡ് ലൈഫ് ഈസ്‌ ബെറ്റർ താൻ സിംഗിൾ ലൈഫ്. ” എന്നിട്ട് ഞാൻ എന്റെ ബൈക്ക് കഴുകിത്തുടങ്ങി.. അപ്പോഴും എന്റെ മനസിൽ ദേവിക മാത്രമായിരുന്നു.

ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ വാട്സ്ആപ്പിൽ ദേവികയുടെ മെസ്സേജ് വന്നുകിടക്കുന്നു.

“ദേവൂട്ടി..” അവളെ അങ്ങനെ വിളിക്കണമെന്നാ എന്റാഗ്രഹം.
അവൾക്ക് പണികൊടുക്കാൻ പോയപ്പോൾ ഗൗരി “ദേവൂട്ടി..” എന്ന് വിളിച്ചപ്പോൾ അന്ന് മനസ്സിൽ പതിഞ്ഞതാ ആ പേര്.. അന്ന് ശത്രുവായിട്ടാ തോന്നിയതെന്ന വ്യത്യാസം മാത്രമേയുള്ളൂ.

തിരിച്ചു മെസ്സേജ് അയച്ചിട്ട് അവൾ കണ്ടിട്ടില്ല. അവൾക്ക് നെറ്റ് ഉണ്ടാകില്ല എന്നെനിക്കറിയാം.. ഇനി അവൾക്ക് ആരുടെയെങ്കിലും വൈഫൈ കിട്ടുമ്പോൾ കണ്ടോളുമെന്ന് അറിയാമെനിക്ക്.

രാത്രി ഫുഡ്‌ കഴിച്ചോണ്ടിരുന്നപ്പോൾ അമ്മ അച്ഛനോട് ചോദിച്ചു.

“ഏട്ടാ.. ഇവിടെ വന്ന ആ കുട്ടിയെ നമുക്ക് ഇവന് വേണ്ടി ആലോചിച്ചാലോ ”

അച്ഛൻ ഒന്നും മിണ്ടില്ല.

അവൻ പഠിക്കട്ടെ. അവളും. പഠിത്തം കഴിയുമ്പോൾ നോക്കാമെന്ന് പറഞ്ഞച്ഛൻ.

“എന്റമ്മേ..എന്നെ ഒന്ന് വെറുതെ വിടാമോ..വേണേൽ അമ്മച്ചി അവളെ കെട്ടിക്കോ..എന്നെക്കൊണ്ട് വയ്യ കെട്ടാൻ ”

ഒന്ന് കെട്ടിയതാ അവളെ എന്ന് പറയാൻ പറ്റുമോ എന്ന് മനസിൽ പറഞ്ഞു. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)