എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 13
ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 21 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – പ്രളയം കഴിഞ്ഞു കോളേജ് തുറക്കാൻ പോകുവാ. അത്രയും ദിവസം എന്റെ കുടുംബത്തിൽ കളിച്ചും ചിരിച്ചും അമ്മയുടെ കൂട്ടും കൂടി കഴിഞ്ഞ ദേവിക ഹോസ്റ്റലിലേക്ക് പോവുകയാണ്.

അവൾക്ക് അമ്മയെ വീട്ടിട് പോകാൻ തോന്നണില്ല എന്നെനിക്ക് മനസിലായി. എന്റെ നിർബന്ധം കാരണം അവൾ പോകുവാണെന്ന് അമ്മയോട് പറഞ്ഞു കൊണ്ടാണവൾ ഡ്രസ്സുകൾ പാക്ക് ചെയ്യാൻ തുടങ്ങിയത്..

അവൾ ബാഗിൽ വസ്ത്രങ്ങൾ അടുക്കുന്നതിനിടയിൽ തുണിക്കുള്ളിൽനിന്നും ഒരു ഫോട്ടോ താഴേക്ക് വീണത് അവൾ അറിഞ്ഞില്ല. ഞാനവളുടെ പിന്നിൽ നിൽക്കുന്നത് അവൾ അറിയുന്നുമുണ്ടായിരുന്നില്ല.

ഞാനാ ഫോട്ടോ എടുത്ത് നോക്കി. നിറം മങ്ങിത്തുടങ്ങിയ ഒരു പഴയ ഫോട്ടോ. അച്ഛനും അമ്മയും രണ്ടുവയസ്സുള്ള ഒരു കുട്ടിയും അത് ദേവികയും അച്ഛനും അമ്മയുമാണെന്ന് എനിക്ക് മനസ്സിലായി.

ഞാനവളുടെ തോളിൽ പിടിച്ചപ്പോഴാണ് ഞെട്ടലോടെ എന്റെ സാന്നിദ്ധ്യം അവൾ മനസ്സിലാക്കിയത്. അവളെന്നെയും കൈയ്യിലിരിക്കുന്ന ഫോട്ടോയിലേക്കും നോക്കി.

അത് ഞാനാ…

അത് മനസ്സിലായി എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും

അതൊക്കെ വെള്ളത്തിൽ നനഞ്ഞ് മാഞ്ഞ് പോയി എന്നവൾ പറഞ്ഞു. അപ്പോഴേക്കും അമ്മ അവളെ വിളിച്ചു.
അവൾ അടുക്കളയിലേക്ക് പോയപ്പോൾ, വേഗം തന്നെ ഞാൻ ആ ഫോട്ടോ മൊബൈലിലേക്ക് എടുത്തു.

അപ്പോഴേക്കും അവൾ വന്നു എല്ലാം പക്ക് ചെയ്തു.

ഞാൻ എന്റെ ഒരു പഴയ സാംസങ് ടച്ചിന്റെ ഫോൺ അവൾക്ക് കൊടുത്തു.

“എപ്പോഴും നീ എന്നെ കോൺടാക്റ്റ് ചെയ്യാൻ വേണ്ടി തരുന്നതാണ്.

നിന്റെ അച്ഛന്റെ ഫോണിനെക്കാൾ പ്രധാന്യം ഇതിന് കൊടുക്കണം.

ഈ ഫോണിനും അതിന്റെതായ ഒരു മഹത്വമുണ്ട്. ഇത് ഞാൻ സ്വന്തം പൈസക്ക് വാങ്ങിയതാണ്.

അവളാദ്യം നിരസിച്ചെങ്കിലും ഞാൻ നിർബന്ധിച്ചു കൊടുത്തു. അവളത് സ്നേഹപൂർവ്വം എന്റെ കൈയിൽനിന്ന് വാങ്ങി. എന്നിട്ട് അമ്മ അവിടെ ഇല്ലാ എന്ന് ഉറപ്പ്‌ വരുത്തിട്ട് ഇങ്ങനെയും കൂടെ പറഞ്ഞു:

“നിനക്ക് ഇനി ആരും ഇല്ലാ എന്ന തോന്നൽ വേണ്ടാ.. ഞാൻ ഉണ്ട്‌. “
ചെവിയോട് മുഖം ചേർത്ത് പറഞ്ഞു..
” ഭർത്താവായി..”

അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നപ്പോൾ അത് തുടക്കാൻ ഞാൻ
പറഞ്ഞു.

അവൾ അമ്മയോട് യാത്ര പറഞ്ഞു.

“മോളെ ഇങ്ങോട്ട് ഇടക്ക് ഒക്കെ വരണം കേട്ടോ ”

എന്ന് പറഞ്ഞമ്മ.

അവൾ എന്റെ ബൈക്കിന്റെ പുറകിൽ കയറി.
ഇവളെ സൂക്ഷിച്ചുകൊണ്ട് പോകണോ ട്ടോടാ.. എന്ന് പറഞ്ഞു ഒരു ഡയലോഗ് അടിച്ചപ്പോൾ അമ്മക്ക് അവളെ വിടണമെന്നില്ലാ എന്ന് തോന്നിപ്പോയെനിക്ക്.

അച്ഛനോടും അവൾ യാത്ര പറഞ്ഞു. പിന്നെ ബൈക്കിൽ ഞങ്ങൾ കോളേജ് ഹോസ്റ്റലിലേക്ക് വിട്ടു..

അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു.

ഞാൻ പറഞ്ഞു..

“നമുക്ക് ഈ ബൈക്ക് മാറ്റി ബുള്ളറ്റ് മേടിക്കണം ”

“എന്തിനാടാ.. അതൊന്നും വേണ്ട..
ഇതിൽ ഇരിക്കാനാണ് എനിക്കിഷ്ടം. അതും നിന്നെ ഇങ്ങനെ മുറുകെപ്പിടിച്ചു.”

“അല്ലാ നമ്മൾ ഇനി കോളേജിൽ എങ്ങനെയാവണം !! നമ്മൾ കാരണം രണ്ട് ഗ്യാങ്ങായിപ്പോയവർ ക്ലാസ്സിലുണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *