എന്റെ ജീവിതം എന്റെ രതികൾ
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ നിന്റെ അച്ഛൻ എന്റെ പുറകെ വന്നു എങ്ങനെ വളച്ചു.. അത് തന്നെ അങ്ങ് പറഞ്ഞുതരാം ”
ഞാൻ ചിരിച്ചിട്ട്.
“എന്തൊക്കെയാണ് അമ്മയുടെ ആഗ്രഹങ്ങൾ. പ്രളയം കാരണം അഭയം തേടി വന്ന് കുറച്ച് നാൾ ഈ വീട്ടിൽ നിന്നപ്പോഴേക്കും അവൾ അമ്മയുടെ മനസിൽ കയറിയോ.. സിംഗിൾ ലൈഫ് ഈസ് ബെറ്റർ ദാൻ കമ്മിറ്റിഡ് ലൈഫ് ”
“അല്ലേല്ലും നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല. നീ ഇതും പറഞ്ഞു നടന്നോ..അവളെ വല്ലവരും കൊണ്ട് പോവുകയും ചെയ്യും..
ഏതെങ്കിലും നാവാടി പെണ്ണിനെ കെട്ടേണ്ടി വരും നിനക്ക്.. അങ്ങനെ ഒരുവൾ ഈ വീട്ടിലേക്ക് വന്നാൽ എന്നെ കൊന്നാലോ എന്നുള്ള പേടിയുണ്ടെനിക്ക് .. ദേവികയാണെങ്കിൽ പാവമാണ്.. അവൾ നല്ലവളായത്കൊണ്ട് അവളെ കെട്ടിക്കൊണ്ട് പോവാൻ ആളുകൾ ക്യൂ നിൽക്കും.. അല്ല.. നിന്നോടിതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?
എന്ന് പറഞ്ഞു അമ്മ ദേഷ്യത്തിൽത്തന്നെ ഉള്ളിലേക്ക് കയറി പ്പോയി.
ഞാൻ അത് കണ്ടു ചിരിച്ചു മനസിൽ പറഞ്ഞു. “മാരീഡ് ലൈഫ് ഈസ് ബെറ്റർ താൻ സിംഗിൾ ലൈഫ്. ” എന്നിട്ട് ഞാൻ എന്റെ ബൈക്ക് കഴുകിത്തുടങ്ങി.. അപ്പോഴും എന്റെ മനസിൽ ദേവിക മാത്രമായിരുന്നു.
ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ വാട്സ്ആപ്പിൽ ദേവികയുടെ മെസ്സേജ് വന്നുകിടക്കുന്നു.
“ദേവൂട്ടി..” അവളെ അങ്ങനെ വിളിക്കണമെന്നാ എന്റാഗ്രഹം.
അവൾക്ക് പണികൊടുക്കാൻ പോയപ്പോൾ ഗൗരി “ദേവൂട്ടി..” എന്ന് വിളിച്ചപ്പോൾ അന്ന് മനസ്സിൽ പതിഞ്ഞതാ ആ പേര്.. അന്ന് ശത്രുവായിട്ടാ തോന്നിയതെന്ന വ്യത്യാസം മാത്രമേയുള്ളൂ.