എന്റെ ജീവിതം എന്റെ രതികൾ
ദേവികയെ ഹോസ്റ്റലിൽ കൊണ്ട് വിട്ടേച്ച് ഞാൻ പോന്നു. വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞിരുന്നു.
അവൾ ഹോസ്റ്റലിലേക്ക് കയറിപ്പോകുമ്പോൾ ഞാൻ മനസിൽ ഒന്ന് നിശ്ചയിച്ചു. അവളെ ഇനി ആർക്കും വിട്ട്കൊടുക്കില്ലെന്ന്.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ വിഷമിച്ചിരിക്കുകയിരുന്നു.
“എന്ത് പറ്റി എന്റെ അമ്മക്ക്? ”
“എടാ അവളെ കൊണ്ട് വിട്ടോ?”
“എന്ത്യേ. . വേണ്ടായിരുന്നോ. എന്നാ ഞാൻ കെട്ടിക്കൊണ്ട് ഇങ്ങ് പോരാം. ഞങ്ങൾക്കുള്ള ചെലവ് തന്നാൽ മതി.”
“എടാ മോനെ..അമ്മ ഒരിക്കലും ഇങ്ങനെ ഒന്നും പറയുന്നത് ശെരിയല്ലെന്ന് എനിക്കറിയാം ”
“എന്ത്?”
“മോന് അവളെ എങ്ങനെയെങ്കിലും വളച്ചു കെട്ടിക്കൊണ്ട് വരാമോ.
എനിക്കവളെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയടാ..അങ്ങനത്തെ ഒരു മരുമകൾ ഈ വീട്ടിൽ വന്നുകയറിയാൽ.. പിന്നെ വേറെ എന്ത് വേണമെടാ എനിക്ക്..”
അമ്മയുടെ മരുമകൾ ആയി ഈ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിവന്നതാണവൾ. അതൊന്നും അറിയാതെ സ്വന്തം ഭാര്യയെ വളച്ചു കെട്ടാൻ ഉപദേശം തരുന്ന അമ്മ !!
എന്ന് മനസ്സിലോർത്ത് ഞാൻ ചിരിച്ചിട്ട് ഉള്ളിലേക്ക് കയറുമ്പോൾ..
“മോനെ.. എനിക്കവളെ അത്രയ്ക്ക് ഇഷ്ടമായടാ.. നീ അവളെ വളക്കാമെന്ന് സമ്മതിച്ചാ മതി.. എങ്ങനെ അവളെ കൈയിലെടുക്കണമെന്ന് അമ്മ പറഞ്ഞ് തരാം..”
“അത് എങ്ങനെ?”