എന്റെ ജീവിതം എന്റെ രതികൾ
“അതെന്താ “.
അന്ന് കല്യാണത്തിന് ഉണ്ടായ പ്രശ്നം കാരണം അച്ഛനും അമ്മയും മിണ്ടിട്ടില്ലേ ”
അവൾ എന്റെ കൂടെ ഒപ്പത്തിന് നടന്നിട്ട്..
“അത് എന്റെ അമ്മവനും അമ്മായിയുമാണ്..എന്റെ അച്ഛനും അമ്മയും ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ എന്നെ ഒറ്റക്ക് ഇട്ടേച്ച് പോയി..
എനിക്കറിയാത്ത ഒരു വാർത്തയായിരുന്നു. അത് കേട്ടപ്പോ അവൾ അവിടെ അനുഭവിച്ച ദുരിതവും അവളെ കെട്ടാൻ ഒരു കഞ്ചാവ് വന്ന സാഹചര്യവുമൊക്കെ അവളോട് ചോദിക്കാതെ തന്നെ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞു.
“അപ്പൊ?”
“എന്താ പറയുക.. ഞാൻ അനാഥയാണ് ചേട്ടാ…
എനിക്ക് ഇപ്പൊ സ്വന്തം എന്ന് പറയാൻ ചേട്ടൻ മാത്രമേയുള്ളൂ…
ഒരു ബൈക്ക് ആക്‌സിഡന്റിൽ അമ്മയും അച്ഛനും മരിച്ചുവെന്ന് ക്ലാസ്സിൽ വെച്ച് ടീച്ചർ വന്നു പറഞ്ഞു.
ബുദ്ധി ഒന്നും ഉറക്കാത്ത പ്രായമല്ലെ..പെണ്ണ് ആയത് കൊണ്ട് എന്നെ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. അവസാനം നാട്ടുകാരുടെ നിർബന്ധം കാരണമാണ് അമ്മാവൻ എന്നെ നോക്കിയത്.. അമ്മായിക്കത് ഒട്ടും ഇഷ്ടമല്ലായിരുന്നു.”
ഒരു മരത്തിൽ ചാരിയിരുന്നുകൊണ്ട് ഞാൻ എല്ലാം കേട്ടു.
അവൾ അനാഥയാണെന്ന് അറിഞ്ഞതോടെ എനിക്ക് എന്തൊ പോലെയായി. ഇനി അവൾക്ക് ഞാൻ മാത്രമാണ് സ്വന്തമെന്ന് അറിഞ്ഞതോടെ എനിക്ക് വിഷമമായി.
” അച്ഛന്റെയും അമ്മയുടെയും ഇൻഷൂറൻസ് കിട്ടിയാ പൈസയും പിന്നെ നല്ല രീതിയിൽ പഠിക്കുന്നതും കൊണ്ടും എനിക്ക് ഇവിടെവരെ എത്താൻ കഴിഞ്ഞു. അല്ലെ എന്നെ ഞാൻ ജീവിതം അവസാനിപ്പിച്ചേനെ.