എന്റെ ഹൂറിയാ എന്റമ്മായി
തീരെ വയ്യാത്തതുകൊണ്ട് അമ്മായി മാറിച്ചൊന്നും പറഞ്ഞില്ല… വേഗം ടാക്സി വിളിച്ചു.
ഒരു 10 മിനിറ്റ് കൊണ്ട് ടാക്സി എത്തി.
അണിഞ്ഞിരിക്കുന്ന നൈറ്റിക്ക് മേലെ ഒരു പർദ്ദ ധരിപ്പിച്ചു താങ്ങി പ്പിടിച്ചുകൊണ്ട് കാറിൽ കൊണ്ടുപോയി.
10 മിനിറ്റ് കൊണ്ട് ക്ലിനിക്കിൽ എത്തി. കൊറോണ, നാടിനെ കീഴടക്കുന്ന സമയമാണ്.. അതുകൊണ്ടുതന്നെ അധികം ആളൊന്നുമില്ല..
വേഗം ഡോക്ടറെ കണ്ടു.
ഇതൊരു വൈറൽ പനിയാണെന്നും എങ്കിലും കൊറോണ ടെസ്റ്റ് വേണമെന്നും ഡോക്ടർ നിർബന്ധം പിടിച്ചു..
എന്റെ മനസ്സിൽ അല്പം ആശ്വാസമായി..
ഇപ്പോൾ ഒരു ഇഞ്ചക്ഷനും ഗ്ലൂക്കോസും കൊടുക്കാം.. രണ്ട് മണിക്കൂർ കൊണ്ട് കുറവില്ലെങ്കിൽ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടിവരും എന്ന് പറഞ്ഞു..
വേണ്ടത് എന്താന്ന് വെച്ചാ ചെയ്തോ ഡോക്ടർ.. ഞാൻ പറഞ്ഞു…
അപ്പോൾ രാത്രി ഏകദേശം 9 മണി കഴിഞ്ഞു. എനിക്ക് നാളെ ഡ്യൂട്ടിയുള്ളതാണ്.. പക്ഷേ.. ഈ പാവത്തിനെ ഇങ്ങനെയിട്ട് ഞാനെങ്ങനെ പോകും.. ഉടനെ ബോസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. വീട്ടിൽ ഒരാൾക്ക് പനിയാണെന്നും കൊറോണ സംശയമുണ്ടെന്നും പറഞ്ഞു..
അദ്ദേഹത്തിന് പേടി തോന്നിയിരിക്കണം..
നീ നാളെ വരണ്ട.. രണ്ടുദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞു..
സമയം ഏകദേശം 11 മണി. അമ്മായിക്ക് അല്പം മാറ്റമുണ്ടെന്ന് എനിക്ക് തോന്നി..