എന്റെ ഹൂറിയാ എന്റമ്മായി
വിരലില്‍ എണ്ണാവുന്ന ആൾക്കാർ മാത്രം..
രണ്ടു മണിക്കൂറിനുള്ളിൽ കല്യാണ ചടങ്ങുകൾ തീർക്കാൻ കലക്ടറുടെ ഉത്തരവുണ്ട് …
അപ്പോഴേക്കുംഅമ്മയിയുടെ call വന്നു..
എന്തെ അമ്മായി ?
ഡാ ചേച്ചിയുടെ റിസൾട്ട് വന്നു കൊറോണ പോസറ്റീവ് ആണ്..
അല്പം വിറച്ചു കൊണ്ടാണ് അമ്മായി അത് പറഞ്ഞത്…
പേടിക്കേണ്ട അമ്മായി ചേച്ചിക്ക് കൊറോണ ഉള്ളതുകൊണ്ട് നിങ്ങൾക്കത് വരണമെന്നില്ല..
അമ്മായിയുടെ സൗണ്ടിൽ നിന്നും അല്പം ചുമയും മറ്റുമുള്ളതായി എനിക്ക് ഫീൽ ചെയ്തു.. എങ്കിലും ഒരു ധൈര്യത്തിനായി ഞാൻ തട്ടിവിട്ടു..
മോൻ കല്യാണ പരിപാടി കഴിഞ്ഞിട്ട് വേഗം വന്നേക്കണേ..
എനിക്ക് നല്ല അസ്വസ്ഥത ഉണ്ട് മോനെ.
ഞാൻ വേഗം വന്നേക്കാം.. അമ്മായി പേടിക്കാതെയിരിക്ക്…
ഫോൺ കട്ടാക്കിയതിന് ശേഷം എനിക്ക് കല്യാണ വീട്ടിൽ നിൽക്കാൻ പറ്റുന്നില്ല.. അത്രയും മാനസികമായി ഞാൻ തളർന്നു..
എങ്ങനെയെങ്കിലും എന്റെ മുത്തിന്റെ അടുത്തെത്തണം..
ഒരു അത്യാവശ്യമുണ്ടെന്ന് പറഞ്ഞ്
ഞാനവിടന്ന് സ്കൂട്ടായി.
ഏകദേശം ഒരു മൂന്നു മണിയോടെ ഞാൻ അമ്മായിയുടെ വീട്ടിൽ എത്തി.
അല്പം ഫ്രൂട്ട്സും, ബണ്ണുമൊക്കെ ഞാൻ വാങ്ങിയിരുന്നു.…
അമ്മായി കിടപ്പിലാണ്.. അത്യാവശ്യം നല്ല പനിയുണ്ട്..
ഒ ലിക്കുന്ന ജലദോഷവും…
അമ്മായി എന്താണ് കഴിച്ചത് ?
രാവിലെ ദോശ കഴിച്ചതിൽപ്പിന്നെ ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചു. പിന്നെ ഒന്നും കഴിച്ചില്ലെടാ.. ഒന്നും ശരീരത്തിന് വേണ്ട.. വിശപ്പുമില്ല… എടാ എനിക്ക് കൊറോണ വന്നോ എന്നാണെന്റെ പേടി..