എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
അഖില, എന്നോടും സ്നേഹയോടും വരാന്‍. കൂടെ വിദ്യയും ഉണ്ടാകുമെന്നും.
ഞങ്ങള്‍ക്ക് സന്തോഷമായി. ഇന്നാണെങ്കില്‍ ബുധനായേയുള്ളൂ.. ശനിയാഴ്ചയാകാനുള്ള കാത്തിരിപ്പായി ഞങ്ങളുടെ മനസ്സ്.
ശനിയാഴ്ച അഖിലയുടെ വീട്ടില്‍ പോകാന്‍ ഞാനും സ്നേഹയും നേരത്തെ വീട്ടില്‍ പറഞ്ഞ് അനുവാദം വാങ്ങിയിരുന്നു.
ശനിയാഴ്ച രാവിലെ എണീറ്റ് പ്രഭാത പരിപാടികള്‍ കഴിഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നോടമ്മ പറഞ്ഞു..
രാവിലെ പോയിട്ട് വൈകുന്നേരം അധികം താമസിക്കാതെ വന്നേക്കണം.. കേട്ടല്ലോ?
ആ ശരി.. ഞാനും സ്നേഹയും വേഗം വന്നേക്കാം.
കാപ്പി കുടിച്ചിട്ട് ഡ്രസ്സ് മാറാന്‍ മുറിയിലേക്ക് പോയപ്പോള്‍ എന്നോടമ്മ പറഞ്ഞു
‘കുളിച്ചിട്ട് പോടീ ! മടിച്ചിക്കോതെ.. ഒരു വീട്ടിലേക്ക് ചെല്ലുന്നതല്ലേ.. പോയി കുളിക്കെടി”
അമ്മ ശകാരത്തോടെ പറഞ്ഞു.
ഓ ! ഞാന്‍ കുളിച്ചില്ലെങ്കില്‍ എന്നെ വീട്ടില്‍ കേറ്റില്ലെ !
അമ്മയുടെ അടുത്ത വാക്ക് വരുന്നതിനുമുന്നേ ഞാന്‍ പറഞ്ഞു ഞാന്‍ കുളിച്ചോളാമെന്ന്.
കുളിച്ചു നല്ല ഡ്രസ്സ് ഇട്ടു മുടിയെല്ലാം ചീകിഒതുക്കി. എന്നിട്ട് കൊണ്ടുപോകാനുള്ള ബുക്ക് ഇന്നലെ തന്നെയെടുത്തു വച്ചിരുന്നു. അതും എടുത്ത് പോകുവാ എന്നും പറഞ്ഞ് ഞാന്‍ പുറത്തേക്ക് ഇറങ്ങി.
വൈകുന്നരം താമസിക്കാതെ എത്തമെന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയില്‍നിന്നും വീടിന്റെ പുറത്തേക്ക് വന്നു.