എന്റ പൊന്നോമനക്ക് ഈ നെഞ്ചിലെ ചൂട്
മോഹന്റെ best friend എന്ന് പറഞ്ഞാൽ അത് മകൾ രമയാണ്. അവര് അച്ഛനും മോളും ചക്കരയും പീരയുമാണെന്നാ നാട്ടിൻ പുറത്ത് കാരിയായ അനുവിന്റെ പതിവ് കമന്റ്.
ശരിയാണ്, രമ ഇല്ലാതെ അയാൾക്ക് ജീവിതമില്ല. അനു രമയെ പ്രസവിച്ച ശേഷമാണ് അയാൾ അമ്മയേയും മകളേയും ഗൾഫിലേക്ക് കൊണ്ടുപോയത്.
ലേബർ ക്യാമ്പിലെ ജീവിതത്തിനിടയിൽ ആരും കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോവാറില്ല. അവിടെ അവർക്ക് ഫാമിലിയെ താമസിപ്പിക്കാനുള്ള സൗകര്യം കിട്ടാറുമില്ല..
പക്ഷെ.. മോഹന്റെ സ്പോൺസർ അറബി നല്ലൊരു മനുഷ്യനായിരുന്നു. മോഹനന്റെ നാട്ടിലുള്ള മാതാപിതാക്കൾ ഒരു തീർത്ഥാടന യാത്രയിലുണ്ടായ ബസ്സ് ആക്സിഡന്റിൽ മരിക്കുകയും അനുവും കുട്ടിയും അനാഥരാവുകയും ചെയ്തതോടെ ഒന്നുകിൽ ജോലി ഉപേക്ഷിക്കുക അല്ലെങ്കിൽ കുടുംബത്തെ കൂടെ കൂട്ടുക എന്നത് മാത്രമേ മോഹന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ..
മോഹൻ കൂലിപ്പണിയിലാണ് തുടങ്ങിയതെങ്കിലും അയാളുടെ ആത്മാർത്ഥത തിരിച്ചറിഞ്ഞ അറബി, അവനെ ജോലിക്കാരുടെ സൂപ്രവൈസർ ആക്കിയിരുന്നു.
അവന്റെ ശ്രദ്ധയും ആത്മാർപ്പണവും തനിക്ക് സാമ്പത്തിക നേട്ടം വർദ്ധിപ്പിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ അറബി അവനെ ജോലി ഉപേക്ഷിച്ച് പോകാൻ അനുവദിച്ചില്ല. പകരം അവന്റെ കുടുംബത്തെ കൂടെകൂട്ടുവാൻ അവസരം നൽകുകയായിരുന്നു.