എന്റ പൊന്നോമനക്ക് ഈ നെഞ്ചിലെ ചൂട്
നെഞ്ചിലെ ചൂട് – ബിസിനസ്സ്കാരനായ മോഹനന്റെ ഭാര്യ അനുവും മകൾ രമയും അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്.
മകൾ രമയ്ക്ക് ഇപ്പോൾ 19 വയസ്സായി. അവളെ പ്രസവിക്കുമ്പോൾ മോഹൻ മണലാരണ്യത്തിൽ കഷ്ടപ്പാടുകളുടേയും ദുരിതത്തിന്റേയും ലോകത്തായിരുന്നു.
മകൾ രമ ജനിച്ച ശേഷമാണ് മോഹന്റെ ജീവിതം തന്നെ മാറിമറിഞ്ഞതെന്ന് അയാളും ഭാര്യ അനുവും വിശ്വസിക്കുന്നു.
അനുവിന് ഇപ്പോൾ 45 വയസ്സായി. വിവാഹ ജീവിതം തുടങ്ങിയ നാളുകളിൽ ദുരിതക്കയത്തിലായിരുന്നതിന്റെ സൗന്ദര്യ ചോർച്ച അവളിൽ ഉണ്ടായിട്ടുണ്ട്.
പിന്നീട് ജീവിതം സമ്പന്ന പൂർണ്ണമായെങ്കിലും അവൾക്ക് നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാനായില്ല.
എന്നാൽ മോഹൻ അങ്ങനെയല്ല.. അയാൾക്ക് 48 വയസ്സായെങ്കിലും 35 തന്നെ ഉണ്ടോ എന്നാണ് പലരും ചോദിക്കുക.. അത്രയ്ക്ക് Young ആണയാൾ. കാണാനോ ഫിലിം സ്റ്റാർ തന്നെ..
ഗൾഫിലെ ദുരിത നാളുകളിൽ പോലും തന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും വന്നില്ലെന്നും മനസ്സ് നന്മയുള്ളതായത് കൊണ്ടാ അതെന്നും മോഹൻ ഭാര്യ അനുവിനോട് വീമ്പടിക്കാറുണ്ട്.
എന്നാൽ മോഹന്റെ മനസ്സ് നന്മയുള്ളത് തന്നെയാണ്. അയാൾ ഗൾഫിൽ കൂലിപ്പണിയിൽ തുടങ്ങി ബിസിനസ്സ് സാമ്രാട്ടായി വളർന്ന് വന്നവനാണ്. അയാൾക്കൊപ്പം കൂലിപ്പണി എടുത്തിരുന്നവരും അവരുടെ മക്കളുമാണ് അയാളുടെ കമ്പനികളിൽ ഇന്ന് ജോലി ചെയ്യുന്നത് എന്നറിയുമ്പോൾ മനസ്സിലാകും മോഹനനെക്കുറിച്ച് .