എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
കൃഷ്ണകുമാർ ഉള്ളുതുറന്നു.
ഒരുനിമിഷം അയാളൊന്നു നിർത്തി.
‘ഓരോ അച്ഛനും സ്വന്തം മകൾ രാജകുമാരിയാണ്. രാജകുമാരിക്കു പൂർണതയെത്തുന്നതെപ്പോഴാ, അവൾക്കു ഒരു രാജകുമാരനെ കിട്ടുമ്പോൾ.
എൻ്റെ മോൾക്കു സ്‌നേഹം ഒന്നും വാരിക്കോരിക്കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ അവൾക്ക് ഒരു രാജകുമാരനെ ഞാൻ നേടിക്കൊടുത്തു.
മേലേട്ടേ നക്ഷത്രക്കണ്ണുള്ള രാജകുമാരനെ ‘…
കൃഷ്ണകുമാർ വാചാലനായി.
അയാൾ അപ്പുവിൻ്റെ തോളിൽ കൈയിട്ടു.
‘എന്‌റെ മോളേ കുട്ടിക്കാലത്തിനു ശേഷം ഇത്ര സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല,
നീ അവളുടെ മനസ്സിൽ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു.
എങ്ങനെ കഴിഞ്ഞെടാ നിനക്ക്….’
കൃഷ്ണകുമാർ അപ്പുവിൻ്റെ കവിളിൽ ഒരു ചുംബനം നൽകി.
‘താങ്കസ് അപ്പൂ…ഞാൻ ജീവിതത്തിൽ ആരോടെങ്കിലും താങ്ക്‌സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിന്നോടു മാത്രമായിരിക്കും.’
അയാൾ ചിരിയോടെ പറഞ്ഞു.
അപ്പുവിനു മനസ്സു നിറഞ്ഞ നിമിഷമായിരുന്നത്.
‘നീ ഭാഗ്യവാനാടാ അപ്പുക്കുട്ടാ, അവൾ അവളെ സ്‌നേഹിക്കുന്നതിൻ്റെ ആയിരമിരട്ടി നിന്നെ സ്‌നേഹിക്കുന്നുണ്ട്. കൃഷ്ണകുമാർ പറഞ്ഞു.
ഒരു ഗ്ലാസ് മദ്യം കൂടി അപ്പു കുടിക്കേണ്ടി വന്നു.
ശേഷം സദസ്സ് പിരിഞ്ഞു.
അപ്പുവിന് തൻ്റെ ഭാരം കുറഞ്ഞുപോകുന്നതു പോലെ തോന്നി.
തലയിൽ ഒക്കെ കിളികൾ പറക്കുന്നു.