എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ഇല്ലയെന്നർഥത്തിൽ അഞ്ജലി കൈകൾ കൊണ്ട് ആംഗ്യം കാട്ടി.
ഗൗരവഭാവം നടിച്ചിരുന്നെങ്കിലും അവളുടെ ചുണ്ടുകളിലെവിടയോ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരുന്നു.
അപ്പോൾ ഇത്രയും ദിവസം എന്നോടു ഇങ്ങനെയൊക്കെ പെരുമാറിയതെന്തിനാ?
വീണ്ടും അപ്പുവിൻ്റെ ചോദ്യം.
എങ്ങനെയൊക്കെ പെരുമാറീന്നാ അപ്പു പറയണേ?
കണ്ണുകൾ വലുതാക്കി കുറുമ്പുകാട്ടുന്ന മുഖഭാവത്തോടെ അഞ്ജലി ചോദിച്ചു.
‘എന്നോടു സ്‌നേഹത്തിൽ പെരുമാറിയത്. അതൊക്കെ വെറുതെയായിരുന്നോ..’
അപ്പു ചോദിച്ചു.
‘ഈ അപ്പൂ..അതൊക്കെ നിനക്കു വെറുതേ തോ്ന്നിയതാകും.
ഡിവോഴ്‌സ് പേപ്പർ റെഡിയാക്കാൻ മറക്കണ്ട.
പറ്റിയാൽ നാളെത്തന്നെ ‘
ഇതു പറഞ്ഞ് അഞ്ജലി കിടക്കാനായി കട്ടിലിലേക്കു പോയി.
അപ്പുവിനെ ഒന്ന് ഒളികണ്ണിട്ടുനോക്കിയശേഷം അവൾ കട്ടിലിലേക്കു ചരിഞ്ഞുകിടന്നു.
അപ്പു സെറ്റിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്‌ക്കെഴുന്നേറ്റു നടന്നു.
അവൻ്റെ എല്ലാ സന്തോഷവും പോയിരുന്നു.
ഉറക്കം അകലെയെവിടെയോ പോയി.
അപ്പുവിൻ്റെ ഈ പരവേശമെല്ലാം അഞ്ജലി അറിയുന്നുണ്ടായിരുന്നു,
ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിച്ചാലോ എ്ന്ന് അവൾ ചിന്തിച്ചെങ്കിലും വേണ്ടെന്നു വച്ചു.
കുറച്ചുനാൾ തന്നെ ഇട്ടു വട്ടംകറക്കിയതല്ലേ.
കുറച്ച് അനുഭവിക്കട്ടെ എന്നായിരുന്നു അവളുടെ ചിന്ത.