എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അതോടെ അവൾ രാജീവിൻ്റെ ഒന്നാം നമ്പർ ശത്രുവായി. അങ്ങനെ എന്തെല്ലാം, !!
ഒരു പെണ്ണിനും ശരീരത്തിലോ മനസിലോ ഇതുവരെ സ്ഥാനം കൊടുത്തിട്ടില്ല.
‘അഞ്ചലി’ ഒരിക്കൽ കൂടി രാജീവ് മന്ത്രിച്ചു. ഈ അപ്പുവിൻ്റെ എല്ലാം നിനക്കാണ്, നിനക്കു മാത്രം.
ലഡാക്കിലേക്കുള്ള ഹൈവേ , ചീറിപ്പാഞ്ഞു പോകുകയാണ് രണ്ടു ബുള്ളറ്റുകൾ. വഴിയരികിൽ നിന്നവർ ‘ആ ബുള്ളറ്റുകളിലേക്കൊന്നു തുറിച്ചു നോക്കാതിരുന്നില്ല, കാരണം അവ ഓടിച്ചിരുന്നത് രണ്ടു പെൺകുട്ടികളായിരുന്നു. അതിസുന്ദരികളായ രണ്ടു പെൺകുട്ടികൾ.
‘രേഷ്മാ, സ്പീഡ് കുറയ്ക്കൂ, ഇവിടം അപകടമേഖലയാണ്’
പിറകിലെ ബുള്ളറ്റ് ഓടിച്ചിരുന്ന പെൺകുട്ടി അവളുടെ അടുത്തേക്ക് എത്തി വിളിച്ചു പറഞ്ഞു.
‘ഒന്നു പോ അഞ്ജനാ, നിൻ്റെ ഉപദേശത്തിനു ഇവിടെയും കുറവില്ലേ?’
തമാശ രീതിയിൽ നാക്കു പുറത്തിട്ടു രേഷ്മ പറഞ്ഞു. എന്നിട്ടു ആക്‌സിലറേറ്റർ തിരിച്ചു കൂടുതൽ സ്പീഡി്ൽ ഓടിച്ചു പോയി.
മലനിരകൾക്കടിയിലുള്ള താഴ്വാരത്തിൽ അവർ ടെൻ്റടിച്ചു. വിറകു കമ്പുകൾ കൂട്ടി കാംപ്ഫയറുണ്ടാക്കി.
കിട്ടിയ റേഞ്ചിൽ ആരോടൊക്കെയോ സംസാരിക്കുകയായിരുന്നു രേഷ്മ. അഞ്ജലി തൻ്റെ ഇലക്ട്രിക് ഹീറ്ററിൽ ചായയുണ്ടാക്കുന്ന തിരക്കിലും.
ആവി പറക്കുന്ന ചായക്കപ്പുമായി അവൾ രേഷ്മയുടെ അടുത്തെത്തി.
രേഷ്മാ, ആ സംസാരം ഒന്നു നിർത്ത്, എന്നിട്ട് ദാ ചായ കുടിക്കൂ’