എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഹരികുമാരമേനോൻ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.
രാജീവിന് വിഷമമായി. അവൻ്റെ പ്രിയപ്പെട്ട അച്ഛനല്ലേ, ഭാര്യ മരിച്ചതിനു ശേഷം നാ്ട്ടാരു മൊത്തം പറഞ്ഞിട്ടും വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്ന അച്ഛൻ,
ഊണിലും ഉറ്ക്കത്തിലും അവൻ്റെ കാര്യം മാത്രം ആലോചിക്കുന്ന അച്ഛൻ.
അച്ചൻ്റെ കണ്ണൊന്ന് നനഞ്ഞാൽ, തൊണ്ടയിടറിയാൽ രാജീവ് സഹിക്കുമോ?
രാജീവ് പയ്യെ കൈപ്പത്തി അച്ഛൻ്റെ കൈയിലമർത്തി, അ്ച്ഛന് സന്തോഷമാകുമെങ്കിൽ ഈ രാജീവ് എന്തും ചൈയ്യും, വാക്കു പറഞ്ഞോളൂ..
അവൻ പറഞ്ഞു.
നിശബ്ധനായി ഹരിമേനോൻ എഴുന്നേറ്റു , കൈകഴുകി, എന്നിട്ട് രാജീവിൻ്റെ കവിളിൽ മുഖം ചേർത്ത് ഉമ്മ വച്ചു.
“അപ്പൂ, അച്ഛൻ്റെ പൊന്നുമോനല്ലേടാ നീ?’
അയാൾ ആനന്ദക്കണ്ണീരോടെ പറഞ്ഞു..
‘എൻ്റെ രാമാ’
കൈകൾ കൂട്ടി തൊഴുതുകൊണ്ട് അച്ഛമ്മ ഈശ്വരനെ വിളിച്ചു.
മകനും കൊച്ചുമോനും തമ്മിലുള്ള സ്‌നേഹം ആ വൃദ്ധയുടെ മനസ്സ് നിറച്ചു.
ഭക്ഷണം കഴിച്ചശേഷം രാജീവ് കുറച്ചു നേരം തൊടിയിലെ പൂക്കളെ നോക്കി നിന്നു,
‘അഞ്ജന’
അവൻ്റെ മനസ് മന്ത്രിച്ചു.
ഓർമകളിലെവിടെയോ നഷ്ടപ്പെട്ട അവളുടെ മുഖം ഒന്ന് ഓർത്തെടുക്കാൻ അവൻ ശ്രമിച്ചെങ്കിലും പരാജയയമായിരുന്നു ഫലം.
രാജീവ് തൻ്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു.
ചെറുപ്പകാലത്തുതന്നെ അച്ഛന് താൻ ഒരു വാക്കു കൊടുത്തിരുന്നു.