എന്റെ ഗ്രേസി ചേച്ചി
താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ വെള്ളം കൂടുതലാണ് ഇറങ്ങിയാൽ നെഞ്ചോപ്പം ഉണ്ടാവും വെള്ളം അവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയാൽ തലക്ക് മീതെയാവും… നീന്തലല്ലാതെ വഴിയില്ല…
“ചേച്ചീ പണിയാണ് ഇപ്പൊ പോണേൽ നീന്തേണ്ടി വരും ചേച്ചിക്ക് അവര് വന്നിട്ട് പോയാപ്പോരേ…??? ”
“അവിടെ നിന്റെ അമ്മയും അനിയത്തിയും പിള്ളേരെ നോക്കുന്നുണ്ട് അങ്ങേര് വെറുതെയിരിപ്പാന്നാ പറഞ്ഞെ എന്നാലും എനിക്കവരെ കാണണമെടാ ”
“നീന്താൻ റെഡി ആണോ ഇവിടന്ന് മതിലൊക്കെ ഉണ്ടല്ലോ പിടിച്ചു പിടിച്ചു പോവാം നോക്കിപ്പോയാ മതി “
“നീന്താനൊന്നും കുഴപ്പില്ല എന്നാലും ഒരു പേടി ഉണ്ട് ഒഴുക്കുള്ള വെള്ളമല്ലേ ”
അപ്പോഴാണ് അവിടെയൊരു തെർമോകോൾ പീസ് കണ്ടത് ഫ്രിഡ്ജ് വാങ്ങിയപ്പോ കിട്ടിയതാന്ന് തോന്നുന്നു ഞാനതെടുത്ത് ചേച്ചിക്ക് കൊടുത്തു…
“ഇത് പിടിച്ചു ഇറങ്ങിക്കോ മുങ്ങില്ല… ”
” ഞാനാദ്യം ഇറങ്ങാം നീ പുറകെ വന്നാ മതി നീ പോയാ എനിക്ക് പേടിയാകും പുറകെ ഉണ്ടേൽ സാരില്ല ”
ചേച്ചി അതും പിടിച്ചു റെഡിയായി ഇറങ്ങാൻ വെള്ളത്തിലേക്ക് കാലുവെച്ചതും അതുപോലെ തെറിച്ചു പുറകോട്ട് പോന്നതും ഒന്നിച്ചായിരുന്നു…
എന്റെ പുറത്തോട്ട് വന്നുവീണ ചേച്ചി ഒന്ന് വിറച്ചു പിന്നെ ബോധം പോയി…
ഞാനാകെ പേടിച്ചു എന്താ പറ്റിയെന്നു ഒരു പിടിയുമില്ല കറന്റ് ഇല്ലാത്തോണ്ട് ഒന്നും നന്നായിട്ട് കാണുന്നുമില്ല ഞാൻ ചേച്ചിയെ കുലുക്കി വിളിച്ചു….
One Response