എന്റെ ഗ്രേസി ചേച്ചി .. ഭാഗം – 2
ഈ കഥ ഒരു എന്റെ ഗ്രേസി ചേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി

ചേച്ചി – “എന്നാ പെട്ടന്നാവട്ടെ”… ചേച്ചി പറഞ്ഞു
ഞാൻ ചേട്ടനെ വിളിച്ചു…

“കിട്ടുന്നില്ലല്ലോ റേഞ്ച് പോയന്ന് തോന്നുന്നു ഞാൻ മുകളിൽ പോയി നോക്കട്ടെ… ”

“വേഗം നോക്ക് വെള്ളം കൂടുന്നുണ്ട് “…

ഞാൻ മുകളിലേക്ക് ഓടിച്ചെന്ന് വീണ്ടും വിളിച്ചു.. കോൾ പോകുന്നുണ്ട്…

“ഹലോ.. ഹലോ.. ആഹ് തോമസേട്ടാ ഞാൻ ചേച്ചിക്ക് കൊടുക്കാം..
ചേച്ചി ജേക്കബേട്ടനാ സംസാരിച്ചോ “

” ആ ചേട്ടാ ഞാൻ അങ്ങോട്ട് വരുവാ ഇവിടെ എത്ര നേരം എന്നുവെച്ചു ഇരിക്കും… പിള്ളാരൊക്കെ എന്ത്യേ മോൾക്ക് ശ്വാസം മുട്ടലുണ്ടോ??… ആണോ !!!…
ഇവിടെ വരുമ്പോ ഞങ്ങളെങ്ങനെ അറിയും ??….
ആഹ് ഞാൻ അവന് കൊടുക്കാം.. ”

ചേച്ചി ഫോൺ എനിക്ക് തന്നു…

“പറ തോമാസേട്ടാ “…

” എടാ വടക്ക് വഴി വരാൻ പറ്റുവാണേൽ നീ വാ.. അല്ലേൽ അവിടെ തന്നെയിരിക്ക് ഇവിടെന്ന് കുറച്ച് ആൾക്കാർ വന്നിട്ടുണ്ട് അവരോട് ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കാര്യം… വരാൻ പറ്റിയില്ലേൽ അവരുടെ കൂടെ പോര്… ”

“ആഹ് ഞാൻ നോക്കട്ടെ ബുദ്ധിമുട്ടാണെൽ ഞങ്ങൾ അവരുടെ കൂടെ പോരാം ”

“ശെരിയെന്നാ എന്തേലും ഉണ്ടെങ്കിൽ അപ്പൊ തന്നെ വിളിക്കണേ… ”

കാൾ കട്ട്‌ ആയപ്പോഴേക്കും കറന്റ്‌ പോയി ഞങ്ങൾ ഇരുട്ടത്തായി…

ചേച്ചി അപ്പോഴേക്കും വിളക്ക് കൊണ്ടുവന്നു… കോൾ ചെയ്യാൻ ടെറസിലേക്കാണ് ഞാൻ ഓടിക്കയറിയത് മുകളിൽ റൂഫിങ് ഷീറ്റ് ഇട്ടിരിക്കുന്നത് കൊണ്ട് ഇവിടെ മഴകൊള്ളാതെ സുഖമായിരിക്കാം…

താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ വെള്ളം കൂടുതലാണ് ഇറങ്ങിയാൽ നെഞ്ചോപ്പം ഉണ്ടാവും വെള്ളം അവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയാൽ തലക്ക് മീതെയാവും… നീന്തലല്ലാതെ വഴിയില്ല…

“ചേച്ചീ പണിയാണ് ഇപ്പൊ പോണേൽ നീന്തേണ്ടി വരും ചേച്ചിക്ക് അവര് വന്നിട്ട് പോയാപ്പോരേ…??? ”

“അവിടെ നിന്റെ അമ്മയും അനിയത്തിയും പിള്ളേരെ നോക്കുന്നുണ്ട് അങ്ങേര് വെറുതെയിരിപ്പാന്നാ പറഞ്ഞെ എന്നാലും എനിക്കവരെ കാണണമെടാ ”

“നീന്താൻ റെഡി ആണോ ഇവിടന്ന് മതിലൊക്കെ ഉണ്ടല്ലോ പിടിച്ചു പിടിച്ചു പോവാം നോക്കിപ്പോയാ മതി “

“നീന്താനൊന്നും കുഴപ്പില്ല എന്നാലും ഒരു പേടി ഉണ്ട് ഒഴുക്കുള്ള വെള്ളമല്ലേ ”

അപ്പോഴാണ് അവിടെയൊരു തെർമോകോൾ പീസ് കണ്ടത് ഫ്രിഡ്ജ് വാങ്ങിയപ്പോ കിട്ടിയതാന്ന് തോന്നുന്നു ഞാനതെടുത്ത് ചേച്ചിക്ക് കൊടുത്തു…

“ഇത് പിടിച്ചു ഇറങ്ങിക്കോ മുങ്ങില്ല… ”

” ഞാനാദ്യം ഇറങ്ങാം നീ പുറകെ വന്നാ മതി നീ പോയാ എനിക്ക് പേടിയാകും പുറകെ ഉണ്ടേൽ സാരില്ല ”

One thought on “എന്റെ ഗ്രേസി ചേച്ചി .. ഭാഗം – 2

Leave a Reply

Your email address will not be published. Required fields are marked *