ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി
ഞാൻ വിശ്വസിക്കും. കാരണം ഞാനും സ്വപ്നങ്ങൾ കാണാറുണ്ട്. അവ യാഥാർത്ഥ്യമാകുന്നുണ്ടോ ഇല്ലയോ എന്ന അനുഭവമൊന്നും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടില്ല. എന്നാലും സ്വപ്നം കാണുന്നു എന്നത് സത്യമാണ്.
കാണുന്നത് സന്തോഷം തരുന്ന സ്വപ്നങ്ങളാണെങ്കിൽ അത് നല്ലതല്ലേ..
ആട്ടെ.. നീ കണ്ട സ്വപ്നമൊക്കെ യാഥാർത്ഥ്യമാകുന്നു എന്ന് പറഞ്ഞല്ലോ..
നമ്മൾ ഒന്നിച്ചുള്ള ഈ ബന്ധത്തിൽ നീ കണ്ട സ്വപ്നങ്ങൾ എന്തെങ്കിലും ഇനിയും സംഭവിക്കാത്ത തുണ്ടോ?
ഉണ്ട് !! അത് സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്
അതെന്ത് കാര്യമാ..
അത് ഞാൻ പറയാം.. പറയാൻ ഇഷ്ടമുണ്ടായിട്ട് പറയുകയല്ലാട്ടോ.. സ്വപ്നത്തെക്കുറിച്ച് പഴമക്കാർ പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കാര്യമുണ്ട്.
അതായത് ഒരു മോശം സ്വപ്നം കണ്ടാൽ ആരെക്കുറിച്ചാണോ അങ്ങനെ ഒരു സ്വപ്നം കണ്ടത് അയാളോട് അത് പറഞ്ഞാൽ ആ സ്വപ്നം ഫലിക്കാതെ പോകുമെന്ന് …
അതൊരിക്കലും ഫലിക്കരുത് എന്നത് എന്റെ പ്രാർത്ഥന കൂടിയാണ്. അത് കൊണ്ട് ഞാനത് പറയാം..
നീ പറയാൻ പോകുന്നത് നല്ല സ്വപ്നമല്ലെന്ന് നിന്റെ വാക്കുകൾ തന്നെ പറഞ്ഞ് കഴിഞ്ഞു.
ഇനി വൈകിക്കണ്ട.. അത് കൂടി പറഞ്ഞാട്ടെ..
പറയാം.. കേട്ടിട്ട് ചിരിക്കരുത്.. എന്നെ ചീത്തവിളിക്കരുത്.
ഒന്നുമില്ല.. നീ തന്നെ പറഞ്ഞല്ലോ.. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാവൽ നിർത്തി നമ്മളിങ്ങനെ കെടക്കുന്നതടക്കം നീ സ്വപ്നത്തിൽ കണ്ടതാണെന്ന്.. അപ്പോൾ നീ ഇനി പറയാൻ പോകുന്നത് വിശ്വസിക്കാതിരിക്കേണ്ട കാര്യമെന്താ..
വേഗം പറഞ്ഞോ..
2 Responses
❤️?