ചേട്ടത്തിയാണെന്റെ ഹൂറി
മനസ്സ് മരിച്ചപോലെയായിരുന്നു.. ഒരു ദിവസംകൊണ്ട് ഞാൻ അവളെ അത്ര മാത്രം സ്നേഹിച്ചോ.. എനിക്ക്പോലും അതിശയം !!
പിറ്റേന്ന് പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്രയും കഴിഞ്ഞു.. അതിനും അവളില്ല. ഞാൻ മനസ്സില്ലാമനസ്സോടെയായിരുന്നു എല്ലാറ്റിനും പങ്കെടുത്തത്..ഏടത്തിയമ്മയെ ഒക്കെ പരിചയപ്പെടുത്തിയെങ്കിലും ഞാൻ അവരെയൊന്നും ശ്രദ്ധിക്കുന്നതേ ഇല്ലായിരുന്നു..
അത് കഴിഞ്ഞുള്ള ദിവസം.. പെണ്ണ് വീട്ടുകാർക്ക്, ചെക്കന്റെ വീട്ടിൽ സൽക്കാരമുണ്ടായിരുന്നു.. അന്നവൾ നേരത്തെ വീട്ടിലെത്തി.. ഞാനത് പ്രതീക്ഷിച്ചില്ലായിരുന്നു.. എന്റെ, പോയ കിളിയെല്ലാം തിരിച്ചുവന്നു കൂട്ടിൽ കയറിയ നിമിഷം..!!
ഞാൻ വീണ്ടും സന്തോഷം കൊണ്ട് മതി മറന്നു.. അവളുടെ മുഖത്തും ഒരു സന്തോഷം കാണാമായിരുന്നു.
അന്നെനിക്ക് അവളോട്കൂടെ കുറെസമയം ചെലവഴിക്കാൻ കഴിഞ്ഞു..
എന്റെ ഇഷ്ടം പറഞ്ഞു.. അവൾ മറുപടി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും അവൾക്കും സമ്മതമാണെന്ന് ആ മുഖത്തിൽനിന്നും ഞാൻ വായിച്ചെടുത്തിരുന്നു.
ഒന്ന് രണ്ടു മാസം പ്രണയം പൂത്തു തളിർത്തു നിന്നു.. ശരീരത്തോട് അല്ലായിരുന്നു പ്രണയം.. കാമ ചിന്തകൾ ഒന്നുമില്ലാത്ത പ്രണയം.. ആ കാലത്ത് മൊബൈൽ ചാറ്റിങ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് കമ്യൂണിക്കേഷൻ പ്രശ്നമായിരുന്നു.