ചേട്ടത്തിയാണെന്റെ ഹൂറി
എനിക്കാണെങ്കിൽ കിടന്നിട്ടുറക്കം വരുന്നില്ല.. രേഷ്മയായിരുന്നു മനസ്സിൽ മുഴുവൻ.. അവളെ എന്ത് വില കൊടുത്തും സ്വന്തമാക്കണമെന്നത് മാത്രമായിരുന്നു മനസ്സിൽ..
നാളെ അവളെ കാണുമ്പോൾ അവളോടുള്ള ഇഷ്ടം തുറന്നുപറയണം.. അതെങ്ങനെ ആയിരിക്കണം പറയേണ്ടത് എന്നൊക്കെ ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങി..
കല്യാണ ദിവസം . സാധാരണപോലെ രാവിലെയുള്ള എല്ലാ പരിപാടികളും ചടങ്ങുകളും നടന്നു. അവളെ കാണാനുള്ളത് കാരണം ഞാൻ പതിവിലധികം മിനുങ്ങി.. അവൾ വന്നിട്ടില്ല..എനിക്കാകെ നിരാശയായി.. കല്യാണത്തിനേക്കാൾ അവളെ കാണുന്നതിലായിരുന്നു എന്റെ ശ്രദ്ധ..
അന്വേഷിച്ചപ്പോൾ, അവൾക്ക് സുഖമില്ല.. അതുകൊണ്ടു വന്നില്ല.. എന്നറിയാൻ കഴിഞ്ഞു. എന്ത് അസുഖമാണെന്നൊന്നും അറിയാൻ പറ്റിയില്ല..
അവളെക്കുറിച്ച് അധികം അന്വേഷിച്ചാൽ ആർക്കെങ്കിലും സംശയം തോന്നിയാലോ !!
ഒരു അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട്.. എന്റെ സുഹൃത്തുക്കൾ പറഞ്ഞു.. അവൾക്ക് മെൻസസ് ആയിരിക്കും.. അതാ അവൾ വരാത്തത് എന്നൊക്കെ..
എനിക്കും തോന്നി.. ശരിയായിരിക്കും.. ആ സമയം അമ്പലത്തിലേക്ക് കയറാനും പറ്റില്ല.. ആഘോഷമാക്കണം എന്ന് കരുതിയ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല.. എന്റെ മനസ്സ് അസ്വസ്തമായിരുന്നു.
സുഖമില്ലെന്ന് പറഞ്ഞു വൈകിട്ട്തന്നെ വീട്ടിലേക്കുപോയി.