ചേട്ടത്തിയാണെന്റെ ഹൂറി
അവനെ എടുക്കാനെന്ന മട്ടിലാണ് ഞാൻ അവിടേക്കു ചെന്നത്. നേരെ അവനെ ചേച്ചിയുടെ കയ്യിന്നുവാങ്ങി വീണ്ടും ആ പെണ്ണിന്റെ മുഖത്തുനോക്കി ഒരു ചിരി പാസ്സാക്കി. അപ്പോൾ ഞാൻ പ്രതീക്ഷിച്ച ചോദ്യം ചേച്ചി ചോദിക്കുകയും ചെയ്തു.. ഇവളെ നിനക്ക് മനസ്സിലായില്ലേ..?
എനിക്ക് മനസ്സിലായില്ല..ആരാ ചേച്ചി ഇത് ? എന്നിൽ നിന്നും ചോദ്യം പെട്ടെന്ന് തന്നെ വന്നു.
ഇത് വല്യച്ഛന്റെ പെങ്ങളുടെ മകളാണ് രേഷ്മ. നീ പണ്ട് കണ്ടതല്ലേയുള്ളു..അതാ നിനക്ക് ഓർമ്മയില്ലാത്തെ.. എന്ന് ചേച്ചി പറഞ്ഞു.
ഞാൻ, അയ്യടാ എന്നായിപ്പോയി.. പെണ്ണ് ആകെ അടിമുടി മാറിപ്പോയിരിക്കുന്നു.. പണ്ട് മെലിഞ്ഞു ഒരു ഓഞ്ഞ പെണ്ണായിരുന്നു.. പല്ലിനു കമ്പിയൊക്കെ ഇട്ടിരുന്നു..
എന്നാലും ഇങ്ങനെയൊക്കെ ആള് മാറുമോ !! ഞാൻ അതിശയിച്ചു..!! അവർ കുറച്ചകലെയാണ് താമസം.. ഇങ്ങോട്ടു വരവൊക്കെ കുറവുമാണ്.
ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.. മുന്നേ അത്യാവശ്യം കമ്പനിയുള്ളതായിരുന്നു.. അതുകൊണ്ടു സ്വാതന്ത്ര്യത്തോടെ സംസാരിച്ചു. അവളിപ്പോൾ ഡിഗ്രി സെക്കന്റിയറാണ്.
ഞങ്ങൾൾ തമ്മിൽ സംസാരവും ചിരിയുമൊക്കെ നീണ്ടുപോയി. മനസ്സ് കൊണ്ട് ഞങ്ങൾ അടുക്കാൻ തുടങ്ങിയിരിക്കുന്നു.. രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ആ ഇഷ്ടം പറയാതെ പറഞ്ഞിരിക്കുന്നു..!!
തലേന്നത്തെ അടിച്ചു പൊളികളും പാട്ടും ഒക്കെ കഴിഞ്ഞു പലരും പോയി.. അടുത്ത ബന്ധുക്കളിൽ ചിലർ അവിടെ തന്നെ തങ്ങി. അവരൊക്കെ ഉറക്കത്തിലേക്കു നീങ്ങി.