ചേട്ടത്തിയാണെന്റെ ഹൂറി
എന്നെ നാടുകടത്താൻ വീട്ടുകാർ ശരണം പ്രാപിച്ചിരിക്കുന്നത് ഈ ഏട്ടനെയാണ്. പുള്ളിയുടെ കല്യാണം കഴിഞ്ഞിട്ട് പോകുമ്പോൾ എന്നെ ദുബായിയിലേക്ക് കൊണ്ട് പോകാം എന്നും പറഞ്ഞിരിക്കുകയാണ്.
അതിന്റെ പേരിൽ ചേട്ടന്റെ നാട്ടിലെ കാര്യങ്ങൾക്കൊക്കെ ഓടിനടക്കൽ എന്നെ ഡ്യൂട്ടിയായിരിക്കുകയുമാണ്.
അത് മൊബൈൽ വന്ന് തുടങ്ങിയ കാലമായിരുന്നു.. അതൊന്ന് കൈ കൊണ്ട് തൊടാൻപോലും കിട്ടിയിരുന്നില്ല.. costly ഏർപ്പാടായിരുന്നത്.. ഒരു കോൾ വിളിച്ചാലും incoming വന്നാലും മിനിറ്റിന് 16 രൂപയാണ് നിരക്ക്..
ചേട്ടന്റെ കൈയ്യിൽ മാത്രമാണ് മൊബൈൽ ഉള്ളത്. മൂപ്പർക്ക് കമ്പനിയിൽ നിന്നും കോളുകൾ വരും.. അത് മുഴുവൻ അറബിയിൽ..
അതികം വൈകാതെ ചേട്ടന് ഒരു നല്ല ആലോചന സെറ്റായി. ബാംഗ്ലൂർ പഠിച്ചു വളർന്ന പെണ്ണാണ്.. തറവാടൊക്കെ നാട്ടിൽത്തന്നെ.. ഉടനെ വിവാഹം നടത്താനുള്ള തീരുമാനവുമായി.
അമ്മയും അച്ഛനുമൊക്കെ പെണ്ണിനെ കണ്ടു. എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു. പെണ്ണിന്റെ പേര് പ്രിയാന്നാണ് ഏട്ടന്റെ പേര് വിഷ്ണു.
എനിക്ക് പെണ്ണിനെ കാണാനൊത്തില്ല.
എന്നാലും കല്യാണം ഉറപ്പിച്ചതിനാൽ “പ്രിയേടത്തി ” എന്നവരെ വിളിച്ച് തുടങ്ങി.
നേരിട്ട് വിളിചിട്ടില്ലെങ്കിലും സംസാരത്തിലൊക്കെ അവർ പ്രിയേടത്തി എന്ന് നാവിൽ വിളങ്ങിത്തുടങ്ങി.