ചേറിൽ വീണ പൂവ്
“മോളെ… മഠം എത്തി.” സംസാരത്തിനു ഇടയ്ക്കു അയാൾ പറഞ്ഞു.
“ആ ശരി. ഞാൻ ഇറങ്ങട്ടെ. എത്രയായി?” പെട്ടന്നു ഓർമ്മയിൽ നിന്നുണർന്നതു പോലെ റീത്ത പറഞ്ഞു.
“മോളെ 70 രൂപ” അയാൾ പറഞ്ഞു.
റീത്ത പേഴ്സിൽ നിന്നും 100 രൂപ എടുത്തു നീട്ടി.
“അയ്യോ എൻറെ കയ്യിൽ ഇരുപതേ ബാക്കി തരാൻ ഉളളൂ മോളെ.” പോക്കറ്റിൽ തപ്പി കൊണ്ട് അയാൾ പറഞ്ഞു.
“അത് സാരമില്ല. ഇത് മുഴുവൻ ചേട്ടൻ വച്ചോ.” റീത്ത സന്തോഷത്തോടെ പറഞ്ഞു.
അയാളുടെ കണ്ണുകളിൽ തെളിഞ്ഞ വെളിച്ചം അവളുടെ ഇരുളടഞ്ഞ ചിന്തകൾക്ക് പ്രകാശം നൽകിയ പോലെ. ബാഗും എടുത്തു അവൾ മഠത്തിൻറെ ഗേറ്റിലേക്ക് നടന്നു. എന്തോ പെട്ടന്ന് ഓർത്തതു പോലെ പെട്ടന്ന് തിരിഞ്ഞു ആ ഓട്ടോക്കാരനെ വിളിച്ചു.
“ചേട്ടാ…”
ഓട്ടോ തിരിച്ചു തുടങ്ങിയിരുന്ന അയാൾ വണ്ടി നിർത്തി. റീത്ത ഓടിച്ചെന്നു ചോദിച്ചു. “ചേട്ടൻറെ പേരെന്താ?”
“സുകുമാരൻ…. സുകുവേട്ടാ എന്ന എല്ലാരും വിളിക്ക്യാ. എന്താ മോളെ?”
“എയ് ഒന്നുമില്ല.” അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. ചേട്ടൻറെ പേര് ചോദിക്കുമ്പോഴും പേരൊന്നു അറിഞ്ഞിരിക്കണമെന്ന ആഗ്രഹത്തിൽ കൂടുതലൊന്നും റീത്തക്കില്ലായിരുന്നു.
ഗേറ്റിൻറെ അടുത്തെത്തി “ബാലേട്ടാ” എന്ന് ഉറക്കെ വിളിക്കുമ്പോൾ റീത്തക്കു സെക്യൂരിറ്റി തൊട്ടു ആ മഠത്തിലെ ഓരോ വ്യക്തികളോടും ഉള്ള അടുപ്പം വെളിവാവുകയായിരുന്നു.
One Response