ചേറിൽ വീണ പൂവ് – ഭാഗം 04




ഈ കഥ ഒരു ചേറിൽ വീണ പൂവ് സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചേറിൽ വീണ പൂവ്

Cheril Veena Poovu 04

“ചേട്ടാ… സെന്റ് മേരിസ് കോൺവെന്റ്” റീത്ത ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ കണ്ട ഓട്ടോക്കാരനോട് പറഞ്ഞു.

“ഏതു സെന്റ് മേരിസാ മോളെ? ഇവിടുള്ളതാണോ?” സാമാന്യം പ്രായം തോന്നിക്കുന്ന അയാൾ ചോദിച്ചു.

“അല്ല. ആ അനാഥ കുട്ടികളെ നോക്കുന്ന.” റീത്ത സംശയം നീക്കി.

“എന്നാൽ കയറു മോളെ.” അയാൾ റീത്തയെയും കൊണ്ട് മുന്നോട്ടു നീങ്ങി.

“മോള് എവിടുത്തെയാ?” അയാൾക്ക് അറിയാനൊരു ആഗ്രഹം.

“അറിഞ്ഞിട്ടെന്തിനാ? ” തെല്ലു ധാർഷ്ട്യത്തോടെ റീത്ത ചോദിച്ചു.

അപ്രതീക്ഷിതമായ മറു ചോദ്യം കേട്ട ആ മനുഷ്യൻ പറഞ്ഞു “ ഒന്നുമില്ല കുട്ടി. കുട്ടിയുടെ പ്രായത്തിൽ എനിക്കൊരു മോളുണ്ട്. ആ ഒരു ചിന്തയിൽ ചോദിച്ചതാ. അത് വിട്ടേക്ക്.”

റീത്തക്കു ഒരു മനോവിഷമം തോന്നി. താൻ ആ അനാഥാലയത്തിൽ വളർന്നതാണെന്നും ഒരു വർഷമായി ഇൻഫോ പാർക്കിൽ ജോലിയാണെന്നും ജോലിയുടെ ഭാഗമായി ബാംഗ്ലൂർക്കു പോയിരിക്കുകയായിരുന്നെന്നും അവൾ പറഞ്ഞു. മക്കളെക്കുറിച്ചും ബാംഗ്ലൂരിലെ അവളുടെ ജോലിയെക്കുറിച്ചും ഒക്കെ അയാളും സംസാരിച്ചു.

മരിക്കാൻ പോകുന്ന തനിക്കു ഇയാളുടെ കുടുംബത്തെ പറ്റി അറിഞ്ഞിട്ടെന്തു കാര്യം എന്ന് റീത്ത ഒരിക്കൽ പോലും വിചാരിച്ചില്ല. കരുതലുള്ള ഒരു നല്ല അച്ഛന്റെ സാമിപ്യം അവൾ അറിഞ്ഞു. തൻറെ കുടുംബത്തെ തീറ്റി പോറ്റുന്ന മകളെക്കുറിച്ചു അഭിമാനം കൊള്ളുന്ന ഒരു അച്ഛൻ.

“മോളെ… മഠം എത്തി.” സംസാരത്തിനു ഇടയ്ക്കു അയാൾ പറഞ്ഞു.

“ആ ശരി. ഞാൻ ഇറങ്ങട്ടെ. എത്രയായി?” പെട്ടന്നു ഓർമ്മയിൽ നിന്നുണർന്നതു പോലെ റീത്ത പറഞ്ഞു.

“മോളെ 70 രൂപ” അയാൾ പറഞ്ഞു.

റീത്ത പേഴ്സിൽ നിന്നും 100 രൂപ എടുത്തു നീട്ടി.

One thought on “ചേറിൽ വീണ പൂവ് – ഭാഗം 04

Leave a Reply

Your email address will not be published. Required fields are marked *