ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
സന്ധ്യയെക്കുറിച്ച് ഓര്‍ത്ത് ഡെന്നീസ് അറിയാതെ പുഞ്ചിരിച്ചു.
പനിനീര്‍പ്പൂവിന്റെ സൌന്ദര്യം. പനിനീര്‍പ്പൂവ്!
ഡെന്നീസ് പുഞ്ചിരിച്ചു.
ഋഷിയുടെ കൂടെ കഴിയുന്നത് കൊണ്ടാണോ തനിക്കും കവിത വരുന്നത്?
പ്രണയത്തിന്റെ ഈ ദിവസങ്ങള്‍ കുഴപ്പമില്ല. ലഹരിയുടെ തീഷ്ണതയിലാണ് തന്‍റെ ദിവസങ്ങളിപ്പോള്‍.
ഫോണിലൂടെ അവളോട് സംസാരിക്കുന്ന സമയമാണ് തനിക്ക്സ്വര്‍ഗ്ഗം.
അതൊക്കെ ശരി. പക്ഷെ,പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങളായിരിക്കും തന്നെ കാത്തിരിക്കുന്നത്?
അവളുടെ, അമ്മയോ, അമ്മാവന്മാരോ കുടുംബത്തിലെ മറ്റാരുമോ സമ്മതിക്കില്ല, ഒരു ക്രിസ്ത്യാനിയായ തന്‍റെ കൂടെ അവളെ അയയ്ക്കാന്‍.
തന്‍റെ മമ്മി മാത്രമായിരിക്കും സമ്മതിക്കുക.
മമ്മിയുടെ ജീവിതത്തില്‍ സ്നേഹിക്കാനും കരുതാനും മറ്റാളുകളില്ലാത്തതിനാല് ജീവന്‍ നല്‍കിയും മമ്മി തന്‍റെ കൂടെ നില്‍ക്കും. മാത്രമല്ല മമ്മിയ്ക്കും ജീവനാണ് അവളെ. അവള്‍ മരുമകളായല്ല, മകളായി തന്നെയാണ് മമ്മി കരുതാറ്.
അങ്ങനെ അവധി വന്നു.
ഋഷിയും ഡെന്നീസും ബാഗ് ഒക്കെ പായ്ക്ക് ചെയ്തു പോകാനൊരുങ്ങി.
കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ ദൂരം മാത്രമേ ഋഷിയുടെ വീട്ടിലേക്ക് ദൂരമുള്ളൂ. അതുകൊണ്ട് തന്നെ അവന്‍ ഞായറാഴ്ചകളിലൊക്കെ വീട്ടില്‍ പോകുമായിരുന്നു. ഇടയ്ക്കൊക്കെ ഡെന്നീസും.