ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
അവന്‍റെ വാക്കുകള്‍ ഡെന്നീസിനെ സ്പര്‍ശിച്ചു.
താന്‍ കരുതിയത് പോലെയല്ല. ആ പെണ്ണ് ആരായാലും ഇവന്‍റെ അസ്ഥിക്കല്ല ചോരയില്‍ തന്നെ പിടിച്ചിട്ടുണ്ട്!
“എങ്ങനെ കണ്ടുപിടിക്കും നീ അവളെ എന്‍റെ ഋഷി? അവളെ കാണാന്‍ നീ ഗുരുവായൂര്‍ അമ്പലത്തില്‍ പോയാല്‍ അന്ന്‍ അവളവിടെ വരണമെന്നുണ്ടോ? അവളെ കാണാന്‍ വേണ്ടി ഒരു കൊല്ലം മൊത്തം നിനക്ക് ഗുരുവായൂര്‍ പോകേണ്ടിവരും!”
ആചോദ്യത്തിന് മുമ്പില്‍ ഋഷി ആദ്യം ഒന്ന് പകച്ചത് പോലെ തോന്നി. ഒന്നുരണ്ടു നിമിഷം ഉത്തരമൊന്നും പറയാതെ അവന്‍ ഡെന്നീസിനെ തന്നെ നോക്കി.
“അവളെനിക്കുള്ളതാ ഡെന്നീസെ! അതുകൊണ്ട് ഈശ്വരന്‍ ഒന്നുകില്‍ എന്‍റെ അടുത്തേക്ക് അവളെ കൊണ്ടുവരും. അല്ലെങ്കില്‍ അവളുടെ അടുത്തേക്ക് ഈശ്വരന്‍ എന്നെനടത്തും!”
അവന്‍റെ സ്വരത്തില്‍ വ്യക്തമായ ആത്മവിശ്വാസത്തിന്‍റെ മുഴക്കം ഡെന്നീസ് കേട്ടു.
“എന്തരോ എന്തോ!”
മനോജ് കെ ജയനെ ഓര്‍മ്മിച്ച് ഞാന്‍ പറഞ്ഞു.
“നീ സ്വപ്നം കാണല്‍ നിര്‍ത്തി ആ റെക്കോഡ് കമ്പ്ലീറ്റ് ചെയ്യാന്‍ നോക്ക്. അല്ലേല്‍ നാളെ ജോസഫ് മാഷിന്‍റെ വായിലിരിക്കുന്നത് മൊത്തം കേക്കേണ്ടി വരും!”
മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ക്രിസ്മസ്സ് അവധി തുടങ്ങുകയാണ്.
ഡെന്നീസ് പുഞ്ചിരിയോടെ ഓര്‍ത്തു.
വീട്ടിലെത്താന്‍ കൊതിയാകുന്നു. കൊതിയാകാന്‍കാരണം സന്ധ്യയാണ് . അയല്‍ക്കാരിയാണ് അവള്‍. മമ്മിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ബാങ്കില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സംഗീത ആന്റിയുടെ മകള്‍. തന്നെപ്പോലെ തന്നെ അവളുടെ അച്ഛനും ഒരുഅപകടത്തില്‍ കൊല്ലപ്പെട്ടു.