ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഞാന്‍ അവളുടെ പിന്നാലെ ചെന്നു. ചുറ്റുവിളക്കിന് മുമ്പില്‍ കണ്ണുകളടച്ച് ധ്യാനലീനയായി…അവളുടെ മുമ്പില്‍ തന്നെ നിന്ന് ഞാനും കണ്ണുകള്‍ അടച്ചതായി ഭാവിച്ചു. ഒരു മൂന്ന്‍ മിനിറ്റ്…അത്കഴിഞ്ഞ് പുറത്ത് മണ്ഡപത്തിന് വെളിയില്‍ കാത്ത് നിന്ന ഒരു മുതിര്‍ന്ന സ്ത്രീയോടൊപ്പം പോയി…”
അവന്‍ പറഞ്ഞ പല കാര്യങ്ങളും ഡെന്നീസിന് മനസിലായില്ല. എങ്കിലും ഒരു കാര്യം ഉറപ്പായി. കവിയാണ് ഋഷി. ഗായകനും. സുന്ദരനായ അവനെ വശീകരിക്കാനുള്ള കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. അങ്ങനെയുള്ള അവന്‍റെ മനസ്സിലേക്ക് ഒരു പെണ്‍കുട്ടി സ്ഥിരവാസമാക്കിയെങ്കില്‍ അവളെന്ത് സുന്ദരിയായിരിക്കും!
“അവള്‍ എന്തിനാ പഠിക്കുന്നെ, എവിടെയാ പഠിക്കുന്നെ എന്നെകിലുമറിയാമോ ഋഷി നിനക്ക്?”
ഋഷി മൌനം പാലിച്ചതല്ലാതെ ഉത്തരം പറഞ്ഞില്ല.
“ഫസ്റ്റ് പാര്‍ട്ടിയോടാ ഞാന്‍ ചോദിക്കുന്നെ! പേരുപോലും അറിയില്ല!”
“ഒരിരുപത് ഇരുപത്തിരണ്ട് വയസ്സ് കാണും അവള്‍ക്ക്. എനിക്ക്തോന്നുന്നതാ! അതില്‍ക്കൂടുതല്‍ ഒന്നും എനിക്കറിയില്ല ഡെന്നീസ്.”
ഋഷി പറഞ്ഞു.
“ഇരുപത്തി രണ്ടോ? അപ്പോള്‍ നിന്നെക്കാള്‍ മൂത്തതാണോ? അത് കൊള്ളാം!”
“അതിനെന്താ?”
അവന്‍ പെട്ടെന്ന് ചോദിച്ചു.
“നീയൊക്കെ ഏത് നൂറ്റാണ്ടിലാടാ ജീവിക്കുന്നെ? ആണിനെക്കാള്‍ ഒന്നോ രണ്ടോ വയസ്സ് പെണ്ണിന് കൂടിയെന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നുണ്ടോ?
എനിക്ക് അവളെ മറക്കാന്‍ കഴിയില്ല.എന്‍റെ മനസ്സില്‍നിന്ന് അവള്‍ പോവുകയുമില്ല…”