ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ –
“ഈശ്വരാ! എന്താ അമ്മെ ഈ പറയുന്നതൊക്കെ?”
അവള്‍ ചോദിച്ചു.
“ഇതൊക്കെ ആരെങ്കിലും ചെയ്യുന്നതാണോ? ഇത്രേം ദുഷ്ടത! ആരാ അമ്മെ വിഷം കൊടുത്ത് അയാളെ കൊന്നെ?”
അരുന്ധതി ഉത്തരം പറയുന്നതിന് മുമ്പ് പെട്ടെന്ന് വാതില്‍ക്കലേക്ക് നോക്കി.
“പുറത്ത് ആരേലും ഉണ്ടോടീ?”
“ഇല്ല. ഹ്മം? എന്താ ചോദിക്കാന്‍?”
“അല്ല ആരോ നിക്കുന്നത് പോലെ തോന്നി”
അവള്‍ പറഞ്ഞു.
ഞായറാഴ്ച്ചയാണ്. ഹോസ്റ്റലിലെ മറ്റു മുറികളില്‍ ആരും തന്നെയുണ്ടായിരുന്നില്ല. മിക്കവാറും എല്ലാവരും തന്നെ ടി വി ഹാളിലും ബില്യാഡ്സ്,ടേബിള്‍ ടെന്നീസ്, ചെസ്സ് റൂമുകളിലും മറ്റുള്ളവര്‍ ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍ ഗ്രൌണ്ടിലുമായിരുന്നു. പക്ഷെ ഋഷികേശും ഡെന്നീസും അവരുടെ മുറിയിലായിരുന്നു.
“എന്‍റെ കണ്ണിലെ കനവുകള്‍ക്കും ചുണ്ടില്‍ വിടരുന്ന പുഞ്ചിരിക്കും ഇപ്പോള്‍ ഒരാള്‍ മാത്രമാണ് കാരണം, ഡെന്നീസ്”
ഋഷി അത് പറയുമ്പോള്‍ അവന്‍റെ വിടര്‍ന്ന കണ്ണുകളിലെ മുഴുവന്‍ താരുണ്യവും മലകള്‍ക്കപ്പുറത്ത് ആകാശത്ത് സിന്ദൂരം നിറയ്ക്കുന്ന അസ്തമയ വര്‍ണ്ണങ്ങളില്‍ തറഞ്ഞു.
“എന്‍റെ കവീ”
ഡെന്നീസ് ചിരിച്ചുകൊണ്ട് അവനെ നോക്കി.
“അല്ലെങ്കില്‍ എന്‍റെ സംഗീതജ്ഞാ, അല്ലെങ്കില്‍ എന്‍റെ ഫിലോസഫറെ! നീ കൊറേ നേരമായി ഒരാള്‍ ഒരാള്‍ എന്ന് ഇമ്പോസിഷന്‍ പോലെ പറയുന്നതല്ലാതെ അവള്‍ ആരാണ് എന്നോ എന്താണ് എന്നോ, അവളുടെ പേര് പോലും എന്താണ് എന്നോ ഒന്നും പറഞ്ഞിട്ടില്ല. നിനക്കൊട്ടു അറിയത്ത് പോലുമില്ല!”